---
title: "ഉള്ളിയേരിയിൽ ഇ.പി. ഗോപാലൻ മാസ്റ്ററേയും കെ. വിജയൻ മാസ്റ്ററേയും അനുസ്‌മരിച്ചു"
english_title: "In Ullieri, E.P. Gopalan Master and K. Vijayan also remembered the master"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/218128/in-ullieri-ep-gopalan-master-and-k-vijayan-also-remembered-the-master"
published_at: "2024-07-07T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668aa929190b0_0000_ATTACH__.jpg"
keywords: []
---

# ഉള്ളിയേരിയിൽ ഇ.പി. ഗോപാലൻ മാസ്റ്ററേയും കെ. വിജയൻ മാസ്റ്ററേയും അനുസ്‌മരിച്ചു

> **Lead Summary:** ഉള്ളിയേരി : ഉള്ളിയേരി സൗത്ത് പ്രദേശത്ത് സി.പി.എം. കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച ഇ.പി. ഗോപാലൻ മാസ്റ്ററേയും കെ. വിജയൻ മാസ്റ്ററേയും അനുസ്‌മരിച്ചു.

## Article Content

ഉള്ളിയേരി : ഉള്ളിയേരി സൗത്ത് പ്രദേശത്ത് സി.പി.എം. കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച ഇ.പി. ഗോപാലൻ മാസ്റ്ററേയും കെ. വിജയൻ മാസ്റ്ററേയും അനുസ്‌മരിച്ചു.

സി.പി.എം. ഉള്ളിയേരി സൗത്ത് ബ്രാഞ്ച് സംഘടിപ്പിച്ച അനുസ്മരണ പരിപാടി സി.പി.എം. ബാലുശ്ശേരി ഏരിയാ കമ്മിറ്റി അംഗം എ.കെ. മണി ഉദ്ഘാടനം ചെയ്തു.

ഇ.എം.എസ്. നഗർ ബ്രാഞ്ച് സെക്രട്ടറി എം. വേലായുധൻ അദ്ധ്യക്ഷത വഹിച്ചു.

പാർട്ടി ലോക്കൽ സെക്രട്ടറി ഷാജു ചെറുക്കാവിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ഷാജി എന്നിവർ സംസാരിച്ചു. എം. ബിജുശങ്കർ സ്വാഗതവും ഇ.എം. പ്രശാന്തൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/218128/in-ullieri-ep-gopalan-master-and-k-vijayan-also-remembered-the-master)