---
title: "കാവുന്തറയിൽ  കോടിയേരി ഗ്രന്ഥാലയം & വായനശാല കാവിൽ ബഷീർ കഥാപാത്രങ്ങളുടെ ചിത്രരചന മത്സരം സംഘടിപ്പിച്ചു"
english_title: "Kodiyeri Granthalayam & Reading Room organized Basheer character drawing competition in Cavanthara."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/218154/kodiyeri-granthalayam-reading-room-organized-basheer-character-drawing-competition-in-cavanthara"
published_at: "2024-07-07T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668ac0bc1d23f_0000_ATTACH__.jpg"
keywords: []
---

# കാവുന്തറയിൽ  കോടിയേരി ഗ്രന്ഥാലയം & വായനശാല കാവിൽ ബഷീർ കഥാപാത്രങ്ങളുടെ ചിത്രരചന മത്സരം സംഘടിപ്പിച്ചു

> **Lead Summary:** **കാവുന്തറ :** കോടിയേരി ഗ്രന്ഥാലയം & വായനശാല കാവിൽ, പള്ളിയത്ത് കുനി വായന പക്ഷാചരണത്തിൻ്റെ ഭാഗമായി ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ എന്ന വിഷയത്തിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു.

## Article Content

**കാവുന്തറ :** കോടിയേരി ഗ്രന്ഥാലയം & വായനശാല കാവിൽ, പള്ളിയത്ത് കുനി വായന പക്ഷാചരണത്തിൻ്റെ ഭാഗമായി ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ എന്ന വിഷയത്തിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു.

പരിപാടിയിൽ സി.ബാലൻ പ്രഭാഷണം നടത്തി. പി. അച്ചുതൻ മാസ്റ്റർ, ശശി കോലാത്ത്, പീതാംബരൻ മാസ്റ്റർ, സി.കെ.ബാലകൃഷ്ണൻ, ഷാജി മാസ്റ്റർ, മിനി ഒ.എം., സി.എം.ഭാസ്കരൻ എന്നിവർ സംസാരിച്ചു.

ഇ.വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ അഷറഫ് പനച്ചിയിൽ അദ്ധ്യക്ഷത വഹിച്ചു. മത്സര വിജയികൾക്ക് സമ്മാന വിതരണവും നടന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/218154/kodiyeri-granthalayam-reading-room-organized-basheer-character-drawing-competition-in-cavanthara)