---
title: "വാകയാട് ദേശീയ വായനശാല 'അമ്മ വായന' നടത്തി"
english_title: "Vakayadu National Library conducted 'Amma VaYaNA'"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/218155/vakayadu-national-library-conducted-amma-vayana"
published_at: "2024-07-07T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668ac1d4656eb_0000_ATTACH__.jpg"
keywords: []
---

# വാകയാട് ദേശീയ വായനശാല 'അമ്മ വായന' നടത്തി

> **Lead Summary:** **വാകയാട് : **ദേശീയ വായനശാല വാകയാടിൻ്റെ ആഭിമുഖ്യത്തിൽ 'അമ്മ വായന' നടത്തി. വായന പക്ഷാചരണത്തിൻ്റെ സമാപനത്തോടനുബന്ധിച്ചാണ് അമ്മ വായന നടത്തിയത്.

## Article Content

**വാകയാട് : **ദേശീയ വായനശാല വാകയാടിൻ്റെ ആഭിമുഖ്യത്തിൽ 'അമ്മ വായന' നടത്തി. വായന പക്ഷാചരണത്തിൻ്റെ സമാപനത്തോടനുബന്ധിച്ചാണ് അമ്മ വായന നടത്തിയത്.

വാർഡ് മെമ്പർ ബിന്ദു ഹരിദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. അനുജ ടി.സി. പുസ്ത വായന അവതരിപ്പിച്ചു.

ശ്രീധരൻ അമിഷ, മല്ലിക കെ.എം, എന്നിവർ ആശംസകൾ അർപ്പിച്ചു. വായനശാല പ്രസിഡൻറ് എം.സജിത്ത് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ.എം.ബാലൻ സ്വാഗതവും ലൈബ്രേറിയൻ ടി. സബിത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/218155/vakayadu-national-library-conducted-amma-vayana)