---
title: "മുളിയങ്ങൽ കെ കെ കണാരൻ പ്രതിഭ ലൈബ്രറി വയനപക്ഷാചരണവും ഉന്നത വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു"
english_title: "Muliangal KK Kanaran Pratibha Library organized Wayanapakcharana and felicitated the top winners."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/218273/muliangal-kk-kanaran-pratibha-library-organized-wayanapakcharana-and-felicitated-the-top-winners"
published_at: "2024-07-08T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668b91833e69e_0000_ATTACH__.jpg"
keywords: []
---

# മുളിയങ്ങൽ കെ കെ കണാരൻ പ്രതിഭ ലൈബ്രറി വയനപക്ഷാചരണവും ഉന്നത വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര :** മുളിയങ്ങൽ കെ കെ കണാരൻ പ്രതിഭ ലൈബ്രറി വയനപക്ഷാചരണവും ഉന്നത വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര :** മുളിയങ്ങൽ കെ കെ കണാരൻ പ്രതിഭ ലൈബ്രറി വയനപക്ഷാചരണവും ഉന്നത വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു.

ലൈബ്രറി ഹാളിൽ നടന്ന പരിപാടി, കവിയും എഴുത്തുകാരനുമായ മധുസൂദനൻ ചെറുക്കാട് ഉദ്ഘാടനം ചെയ്തു.

വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ, ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു. നാല്പത് വർഷമായി ദിവസവും മൂന്ന് മണിക്കൂർ നടന്നു പത്ര വിതരണം നടത്തുന്ന, തുമ്പക്കണ്ടി ചന്ദ്രനെ പൊന്നാട അണിയിച്ച് ആദരിച്ചു.

പി കെ ഗോവിന്ദൻ അധ്യക്ഷനായ ചടങ്ങിൽ,കെ കെ വിജയൻ, എം നൈജു, വി.സി റജില എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/218273/muliangal-kk-kanaran-pratibha-library-organized-wayanapakcharana-and-felicitated-the-top-winners)