---
title: "നവധ്വനി സാംസ്കാരിക വേദി ഉള്ളിയേരിയുടെ നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "Navdhwani Cultural Vedi felicitated the top winners under the leadership of Ullieri"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/218567/navdhwani-cultural-vedi-felicitated-the-top-winners-under-the-leadership-of-ullieri"
published_at: "2024-07-09T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668ce9cd3a16e_0000_ATTACH__.jpg"
keywords: []
---

# നവധ്വനി സാംസ്കാരിക വേദി ഉള്ളിയേരിയുടെ നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** ഉള്ളിയേരി : നവധ്വനി സാംസ്കാരിക വേദി ഉള്ളിയേരിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി ,പ്ലസ്ടു,എൽഎസ്എസ്,യുഎസ്എസ്, എൻഎംഎംഎസ് ഉന്നത വിജയികൾക്കുളള അനുമോദനവും ബോധവൽക്കരണ ക്ലാസ്സും എ.കെ.ജി.വില്ലയിൽ (കരിങ്ങറ്റിക്കോട്ട ശ്രീ ഭഗവതി ക്ഷേത്രത്തിന് സമീപം) വെച്ച് നടന്നു.

## Article Content

ഉള്ളിയേരി : നവധ്വനി സാംസ്കാരിക വേദി ഉള്ളിയേരിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി ,പ്ലസ്ടു,എൽഎസ്എസ്,യുഎസ്എസ്, എൻഎംഎംഎസ് ഉന്നത വിജയികൾക്കുളള അനുമോദനവും ബോധവൽക്കരണ ക്ലാസ്സും എ.കെ.ജി.വില്ലയിൽ (കരിങ്ങറ്റിക്കോട്ട ശ്രീ ഭഗവതി ക്ഷേത്രത്തിന് സമീപം) വെച്ച് നടന്നു.

നിജീഷ്.പി.എം സ്വാഗതവും നിവേദ് നടുക്കണ്ടി അദ്ധ്യക്ഷതയും വഹിച്ച ചടങ്ങ് ഉളളിയേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ബാലരാമൻമാസറ്റർ ഉദ്ഘാടനം ചെയ്തു.

യുവതലമുറയെ സ്വാധീനിക്കുന്ന അപകടകരമായ സാമൂഹികമായ തിന്മയെ സംബന്ധിച്ച് രംഗീഷ് കടവത്ത് ക്ലാസ്സ് നയിച്ചു.ബിജു ചെറുവാട്ട് ആശംസയും ഷൈജു മീത്തലെചാലിൽ നന്ദിയും രേഖപ്പെടുത്തി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/218567/navdhwani-cultural-vedi-felicitated-the-top-winners-under-the-leadership-of-ullieri)