---
title: "ദേശീയ മത്സ്യ കർഷക ദിനത്തില്‍  മത്സ്യ കർഷക സംഗമം സംഘടിപ്പിച്ചു "
english_title: "A Fish Farmers Meet was organized on National Fish Farmers Day"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/219084/a-fish-farmers-meet-was-organized-on-national-fish-farmers-day"
published_at: "2024-07-11T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668f8b32e8f56_0000_ATTACH__.jpg"
keywords: []
---

# ദേശീയ മത്സ്യ കർഷക ദിനത്തില്‍  മത്സ്യ കർഷക സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** **ബാലുശ്ശേരി : **ദേശീയ മത്സ്യ കർഷക ദിനത്തില്‍ ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മത്സ്യ കർഷക സംഗമവും കർഷകരെ ആദരിക്കലും നടത്തി.

## Article Content

**ബാലുശ്ശേരി : **ദേശീയ മത്സ്യ കർഷക ദിനത്തില്‍ ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മത്സ്യ കർഷക സംഗമവും കർഷകരെ ആദരിക്കലും നടത്തി.

ബാലുശ്ശേരി ബ്ലോക്ക് തല സംഗമം പനങ്ങാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ടി. എം.ശശി ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർമാരായ കെ.വി.മൊയ്തീൻ, ശ്രീജ.എം എന്നിവർ പ്രസംഗിച്ചു. പനങ്ങാട് ഗ്രാമപഞ്ചായത്ത് മെമ്പർ ഹരീഷ് തൃവേണി അദ്ധ്യക്ഷത വഹിച്ചു.

താമരശ്ശേരി മത്സ്യഭവൻ ഫിഷറീസ് ഓഫീസർ വിസ്മയ.എസ് സ്വാഗതവും പ്രോജക്‌ട് കോ- ഓർഡിനേറ്റർ അമർനാഥ് നന്ദിയും പറഞ്ഞു. സംസ്ഥാന തല അവാർഡ് ദാന ചടങ്ങിന്റെ ലൈവ് സംപ്രേഷണവും നടന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/219084/a-fish-farmers-meet-was-organized-on-national-fish-farmers-day)