---
title: "കുടുംബ സംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു"
english_title: "A family reunion and eulogy was organized"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/220136/a-family-reunion-and-eulogy-was-organized"
published_at: "2024-07-15T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6694f3747862d_0000_ATTACH__.jpg"
keywords: []
---

# കുടുംബ സംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു

> **Lead Summary:** **ഉള്ള്യേരി : **കേരള പൊലീസ് അസോസിയേഷൻ്റെയും കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ്റെയും കോഴിക്കോട് റൂറൽ ജില്ല സമ്മേളനങ്ങളുടെയും ഭാഗമായി കുടുംബ സംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു.

## Article Content

**ഉള്ള്യേരി : **കേരള പൊലീസ് അസോസിയേഷൻ്റെയും കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ്റെയും കോഴിക്കോട് റൂറൽ ജില്ല സമ്മേളനങ്ങളുടെയും ഭാഗമായി കുടുംബ സംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു.

ഇവൻസ ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ റൂറൽ ജില്ലയിലെ പൊലീസ് ജീവനക്കാരുടെ മക്കളിൽ എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു.

ചടങ്ങ് കോഴിക്കോട് അസിസ്റ്റൻ്റ് കലക്ടർ ആയുഷ് ഗോയൽ ഉദ്ഘാടനം ചെയ്തു. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന നിർവ്വാഹക സമിതി അംഗം സി.കെ. സുജിത്ത് അധ്യക്ഷത വഹിച്ചു. സിവിൽ സർവീസ് റാങ്ക് ജേതാവ് എ.കെ. ശാരിക മുഖ്യാതിഥിയായിരുന്നു.

സുരേഷ് ബാബു കൂത്തുപറമ്പ് പ്രഭാഷണം നടത്തി. കേരള പൊലീസ് അസോസിയേഷൻ കോഴിക്കോട് സിറ്റി ജില്ല പ്രസിഡൻ്റ് വി. ഷാജു, സംസ്ഥാന നിർവ്വാഹക സമിതി അംഗം ജി. അമൃത, സിറ്റി ജോയൻ്റ് സെക്രട്ടറി മാജി.ഡി. റൊസാരിയോ എന്നിവർ സംസാരിച്ചു.

ജില്ല സമ്മേളനത്തിൻ്റെ ഭാഗമായി നടത്തിയ അനുബന്ധ പരിപാടികളിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

കേരള പൊലീസ് അസോസിയേഷൻ ജില്ല നിർവ്വാഹക സമിതി അംഗം വി.പി. സുനിൽ സ്വാഗതം പറഞ്ഞ ചടങ്ങിന് ജില്ല കമ്മിറ്റി അംഗം കെ.ടി. ഷാജു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/220136/a-family-reunion-and-eulogy-was-organized)