---
title: " എക്സലൻസി അവാർഡ്ദാന ചടങ്ങ് നടത്തി "
english_title: "Excellency Award ceremony was held"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/220149/excellency-award-ceremony-was-held"
published_at: "2024-07-15T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6694fb05a9428_0000_ATTACH__.jpg"
keywords: []
---

#  എക്സലൻസി അവാർഡ്ദാന ചടങ്ങ് നടത്തി 

> **Lead Summary:** **നടുവണ്ണൂർ : **നടുവണ്ണൂർ - എം ഇ ജി വെറ്ററൻസ് കോഴിക്കോടിൻ്റെ നേതൃത്വത്തിൽ എസ് എസ് എൽ സി , എൽ എസ് എസ് പരീക്ഷകളിൽ വിജയം കൈവരിച്ച അംഗങ്ങളുടെ മക്കളെ അനുമോദിക്കുകയും ഹോം ഗാർഡ് ജോലിക്കിടയിൽ കളഞ്ഞു കിട്ടിയ സ്വർണ്ണം ഉടമസ്ഥന് തിരികെ നൽകി സമൂഹത്തിന് മാതൃകയായ ടി ജോസഫിനെ ആദരിക്കുകയും ചെയ്തു.

## Article Content

**നടുവണ്ണൂർ : **നടുവണ്ണൂർ - എം ഇ ജി വെറ്ററൻസ് കോഴിക്കോടിൻ്റെ നേതൃത്വത്തിൽ എസ് എസ് എൽ സി , എൽ എസ് എസ് പരീക്ഷകളിൽ വിജയം കൈവരിച്ച അംഗങ്ങളുടെ മക്കളെ അനുമോദിക്കുകയും ഹോം ഗാർഡ് ജോലിക്കിടയിൽ കളഞ്ഞു കിട്ടിയ സ്വർണ്ണം ഉടമസ്ഥന് തിരികെ നൽകി സമൂഹത്തിന് മാതൃകയായ ടി ജോസഫിനെ ആദരിക്കുകയും ചെയ്തു.

നടുവണ്ണൂർ വിമുക്തഭട ഓഫിസിൽ നടന്ന അനുമോദന ചടങ്ങ് മുൻ സൈനികനും നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ TP ദാമോ ദരൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു.

ടി. രാമചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സലാം കൊയമ്പ്രത്ത് സ്വാഗതവും മുഹമ്മദ് നന്ദിയും രേഖപ്പെടുത്തി.

സജീവൻ മക്കാട്ട് , അശോകൻ നടുക്കണ്ടി , സുരേഷ് എം.കെ , ജോസഫ് തോമസ് , അയന സുരേഷ് , മാളവിക ബിനീഷ് , മിലൻ ജോസഫ് എന്നിവർ ആശംസകൾ നേർന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/220149/excellency-award-ceremony-was-held)