---
title: "ചെത്ത് തൊഴിലാളി യൂണിയൻ സി ഐ ടി യു കൊയിലാണ്ടി താലൂക്ക് വാർഷിക സമ്മേളനം ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു"
english_title: "Cheth Labor Union CITU Koilandi Taluk Annual Conference T.P. Ramakrishnan MLA inaugurated the event"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/220156/cheth-labor-union-citu-koilandi-taluk-annual-conference-tp-ramakrishnan-mla-inaugurated-the-event"
published_at: "2024-07-15T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669500b3556e9_0000_ATTACH__.jpg"
keywords: []
---

# ചെത്ത് തൊഴിലാളി യൂണിയൻ സി ഐ ടി യു കൊയിലാണ്ടി താലൂക്ക് വാർഷിക സമ്മേളനം ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കൊയിലാണ്ടി :** ചെത്ത് തൊഴിലാളി യൂണിയൻ സി ഐ ടി യു കൊയിലാണ്ടി താലൂക്ക് വാർഷിക സമ്മേളനം കൊയിലാണ്ടി ചെത്തു തൊഴിലാളി മന്ദിരം ഹാളിൽ സി ഐ ടി യു സംസ്ഥാന പ്രസിഡണ്ട് ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

## Article Content

**കൊയിലാണ്ടി :** ചെത്ത് തൊഴിലാളി യൂണിയൻ സി ഐ ടി യു കൊയിലാണ്ടി താലൂക്ക് വാർഷിക സമ്മേളനം കൊയിലാണ്ടി ചെത്തു തൊഴിലാളി മന്ദിരം ഹാളിൽ സി ഐ ടി യു സംസ്ഥാന പ്രസിഡണ്ട് ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള ക്യാഷ് അവാർഡും ഉപഹാരവും ചെത്തുതൊഴിലാളി ഫെഡറേഷൻ സംസ്ഥാനസെകട്ടറി സ കെ. ദാസൻ (മുൻ എം.എൽ.എ) വിതരണം ചെയ്തു.

യുനിയൻ പ്രസിഡണ്ട് എം.എ. ഷാജി അധ്യക്ഷത വഹിച്ചു. ആർ.കെ. മനോജ് പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. ' ടി.കെ. ജോഷി സ്വാഗതവും എം. ശിവദാസൻ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി എ.എ. ഷാജി പ്രസിഡണ്ട്, ആർ.കെ. മനോജ് സെക്രട്ടറി ടി.കെ. ജോഷി ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.

മറ്റ് ഭാരവാഹികൾ

വൈസ് പ്രസിഡണ്ട്മാർ : ' ടി.എം.നാരായണൻ' കെ.വി ഗോപാലകൃഷ്ണൻ, ടി.എൻ.ചന്ദ്രശേഖരൻ, പി.എം. രമേശൻ

ജോയിൻ്റ് സെക്രട്ടറിമാർ  : എം.ശിവദാസൻ, എം.ആർ അനിൽകുമാർ, കെ.ടി.സിജേഷ്, പി.ടി.മനോജ്

അനധികൃത മദ്യ ഉത്പാദനത്തിനും വിപണത്തിനും എതിരെ എക്സൈസ് ഡിപ്പാർട്ട്മെൻ്റ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന പ്രമേയം സമ്മേളനം അംഗീകരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/220156/cheth-labor-union-citu-koilandi-taluk-annual-conference-tp-ramakrishnan-mla-inaugurated-the-event)