---
title: "നവഭാവന സാംസ്കാരിക വേദി കുന്നത്തറ ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "Navbhavana Cultural Vedi Kununthara felicitated the top winners"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/220330/navbhavana-cultural-vedi-kununthara-felicitated-the-top-winners"
published_at: "2024-07-16T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669603b6e8e1c_0000_ATTACH__.jpg"
keywords: []
---

# നവഭാവന സാംസ്കാരിക വേദി കുന്നത്തറ ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** **അത്തോളി :** നവഭാവന സാംസ്കാരിക വേദി കുന്നത്തറയുടെ ആഭിമുഖ്യത്തിൽ , ഈ വർഷത്തെ പ്ലസ് ടു, എസ് എസ് എൽ സി, ഉന്നത വിജയികളെയും എൽ എസ് എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ പ്രതിഭകൾ , ഓൾ കേരള എൻ.എസ്. ഒ ഇൻ്റർനാഷണൽ ബ്ലാക്ക് ബെൽട്ട് നേട്ടം കൈവരിച്ച മാർഷൽ ആർട്സ് താരം എന്നിവരെയും അനുമോദിച്ചു.

## Article Content

**അത്തോളി :** നവഭാവന സാംസ്കാരിക വേദി കുന്നത്തറയുടെ ആഭിമുഖ്യത്തിൽ , ഈ വർഷത്തെ പ്ലസ് ടു, എസ് എസ് എൽ സി, ഉന്നത വിജയികളെയും എൽ എസ് എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ പ്രതിഭകൾ , ഓൾ കേരള എൻ.എസ്. ഒ ഇൻ്റർനാഷണൽ ബ്ലാക്ക് ബെൽട്ട് നേട്ടം കൈവരിച്ച മാർഷൽ ആർട്സ് താരം എന്നിവരെയും അനുമോദിച്ചു.

ചടങ്ങിൽ സാംസ്കാരിക വേദി പ്രസിഡന്റ് പ്രഭീഷ് കാവിടുക്കിൽ അദ്ധ്യക്ഷത വഹിച്ചു. എ രവീന്ദ്രൻ പുതിയോട്ടിൽ ഉദ്ഘാടനം നിർവ്വഹിച്ചു.

സന്തോഷ് തൈക്കണ്ടി, ബാബു തച്ചാറമ്പത്ത്, വേണു കരുമാത്ത്, എന്നിവർ സമ്മാന ദാനം നിർവ്വഹിച്ചു സംസാരിച്ചു. ചടങ്ങിന് നവഭാവന സെക്രട്ടറി രജനീഷ് നിടുമ്പ്രത്ത് സ്വാഗതവും മുൻ നവഭാവന പ്രസിഡണ്ട് സതീഷ് കുമാർ ശ്രീരഞ്ജനി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/220330/navbhavana-cultural-vedi-kununthara-felicitated-the-top-winners)