---
title: "കനത്ത മഴയിൽ വീട്ടുമുറ്റത്തെ കിണർ താഴ്ന്നു"
english_title: "The backyard well went down due to heavy rain"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/220646/the-backyard-well-went-down-due-to-heavy-rain"
published_at: "2024-07-17T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66977870c33c4_0000_ATTACH__.jpg"
keywords: []
---

# കനത്ത മഴയിൽ വീട്ടുമുറ്റത്തെ കിണർ താഴ്ന്നു

> **Lead Summary:** **ബാലുശ്ശേരി : ** കനത്ത മഴയിൽ വീട്ടുമുറ്റത്തെ കിണർ താഴ്ന്നു. പനങ്ങാട മുണ്ടക്കര ഗണേശന്റെ വീട്ടുമുറ്റത്തെ കിണറാണ് കനത്ത മഴയില്‍ താഴ്ന്നത്.

## Article Content

**ബാലുശ്ശേരി : ** കനത്ത മഴയിൽ വീട്ടുമുറ്റത്തെ കിണർ താഴ്ന്നു. പനങ്ങാട മുണ്ടക്കര ഗണേശന്റെ വീട്ടുമുറ്റത്തെ കിണറാണ് കനത്ത മഴയില്‍ താഴ്ന്നത്.

കിണറിൻ്റെ ആള്‍മറ ഉൾപ്പെടെയാണ് ഇടിഞ്ഞുതാഴ്ന്നത്. ഇന്ന് (ചൊവ്വ) വൈകീട്ടായിരുന്നു സംഭവം.

വെള്ളം എടുക്കാൻ ഉപയോഗിക്കുന്ന മോട്ടോറും കിണറിനൊപ്പം താഴ്ന്നു പോയി.

സമീപത്തെ വീട്ടുകാർ വെള്ളം എടുക്കാൻ ഉപയോഗിക്കുന്ന കിണറാണിത്. വെള്ളം കോരുന്നതിനായി അയല്‍വാസികള്‍ വന്നിരുന്നെങ്കിലും പെട്ടെന്നാണ് കിണർ ഇടഞ്ഞു താണത്.

ഈ സമയം കിണറിൻ്റെ കരയിൽ ആരും ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവായി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/220646/the-backyard-well-went-down-due-to-heavy-rain)