---
title: "നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ബൂത്ത് എട്ടിലെ ഉന്നതവിജയികളെ അഭിനന്ദിച്ചു"
english_title: "Naduvannur Gram Panchayat congratulated the top winners of booth eight"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/220656/naduvannur-gram-panchayat-congratulated-the-top-winners-of-booth-eight"
published_at: "2024-07-17T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6697c08e1d432_0000_ATTACH__.jpg"
keywords: []
---

# നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ബൂത്ത് എട്ടിലെ ഉന്നതവിജയികളെ അഭിനന്ദിച്ചു

> **Lead Summary:** **നടുവണ്ണൂർ : **നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ബൂത്ത് എട്ടിൽപ്പെട്ട 2023 -24 വർഷത്തിൽ എസ് .എസ് . എൽ .സി, പ്ലസ് ടു പരീക്ഷയിലെ വിജയികളെയും, എൽ.എസ് എസ്,യു.എസ് . എസ് ജേതാക്കളെയും മറ്റു മേഖലകളിൽ കഴിവു തെളിയിച്ച വിദ്യാർത്ഥികളെയും എട്ടാം ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു.

## Article Content

**നടുവണ്ണൂർ : **നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ബൂത്ത് എട്ടിൽപ്പെട്ട 2023 -24 വർഷത്തിൽ എസ് .എസ് . എൽ .സി, പ്ലസ് ടു പരീക്ഷയിലെ വിജയികളെയും, എൽ.എസ് എസ്,യു.എസ് . എസ് ജേതാക്കളെയും മറ്റു മേഖലകളിൽ കഴിവു തെളിയിച്ച വിദ്യാർത്ഥികളെയും എട്ടാം ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു.

'സ്നേഹാദരം 2024' എന്ന പരിപാടി കോഴിക്കോട് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ഷോഭിത കെ.സി ഉദ്ഘാടനം ചെയ്തു.പ്രദീപൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.

സത്യനാഥൻ മാസ്റ്റർ, സത്യൻ .കെ. പി, ഫായിസ് കൊട്ടപ്പുറം എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു വാർഡ് മെമ്പർ ധന്യാ സതീശൻ അദ്ധ്യക്ഷതയും വിജീഷ് പി. പി സ്വാഗതവും ഇബ്രാഹിം മക്കാട്ട് നന്ദിയും രേഖപെടുത്തി സംസാരിച്ചു.

എസ് എസ് എൽ സി, പ്ലസ് ടു, എൽ എസ് എസ്, യു എസ് എസ് മറ്റ് പ്രതിഭകൾ ഉൾപെടെ 36 പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/220656/naduvannur-gram-panchayat-congratulated-the-top-winners-of-booth-eight)