---
title: "കര്‍ഷക കോണ്‍ഗ്രസ് ഉള്ളിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയ്ത്തുല്‍സവം നടത്തി "
english_title: "Karshaka Congress Ulliyeri constituency committee led the harvest festival"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/22130/karshaka-congress-ulliyeri-constituency-committee-led-the-harvest-festival"
published_at: "2022-01-22T14:30:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/61ebc8315e5dc_0000 WATERMARK.jpg"
keywords: []
---

# കര്‍ഷക കോണ്‍ഗ്രസ് ഉള്ളിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയ്ത്തുല്‍സവം നടത്തി 

> **Lead Summary:** **ഉള്ളിയേരി:** ചാലപ്പറ പാടത്തില്‍ നാരകശ്ശേരി താഴെ നടന്ന കര്‍ഷക കോണ്‍ഗ്രസ് ഉള്ളിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയ്ത്തുല്‍സവം സംഘടിപ്പിച്ചു. കര്‍ഷക കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് വാളങ്ങല്‍ ബാലകൃഷ്ണന്‍ കൊയ്ത്തുല്‍സവത്തിന്റെ ഉദ്ഘാടനം കര്‍മ്മം നിര്‍വ്വഹിച്ചു.

## Article Content

**ഉള്ളിയേരി:** ചാലപ്പറ പാടത്തില്‍ നാരകശ്ശേരി താഴെ നടന്ന കര്‍ഷക കോണ്‍ഗ്രസ് ഉള്ളിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയ്ത്തുല്‍സവം സംഘടിപ്പിച്ചു. കര്‍ഷക കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് വാളങ്ങല്‍ ബാലകൃഷ്ണന്‍ കൊയ്ത്തുല്‍സവത്തിന്റെ ഉദ്ഘാടനം കര്‍മ്മം നിര്‍വ്വഹിച്ചു.

കര്‍ഷക കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പി.വി. സുധന്‍ അദ്ധ്യക്ഷത വഹിച്ചു. സി.പി. ദാമോദരന്‍, ശ്രീധരന്‍, കരുണാകരന്‍ നമ്പ്യാര്‍ മുത്താട, ഇബ്രാഹിം പീറ്റക്കണ്ടി, പ്രദീപ് കുമാര്‍, നാസ് മാമ്പൊയില്‍, ശാന്തി വര്‍ഗ്ഗീസ്, ഷമീന്‍ പുളിക്കൂല്‍, വി. ഷറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/22130/karshaka-congress-ulliyeri-constituency-committee-led-the-harvest-festival)