---
title: "കാപ്പാട് ബീച്ചില്‍ ജൂലായ്  20,21,22 തിയ്യതികളില്‍ പ്രവേശനമില്ല"
english_title: "No entry at Kappad Beach on July 20, 21, 22"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/221308/no-entry-at-kappad-beach-on-july-20-21-22-NEW"
published_at: "2024-07-19T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a8a117cb6a_KAPPAD.jpg"
keywords: []
---

# കാപ്പാട് ബീച്ചില്‍ ജൂലായ്  20,21,22 തിയ്യതികളില്‍ പ്രവേശനമില്ല

> **Lead Summary:** **കാപ്പാട് : **കനത്ത കാറ്റും മഴയും കാരണം കാപ്പാട് ബ്ലു ഫ്‌ലാഗ് ബീച്ച് പാര്‍ക്കില്‍ നിരവധി കാറ്റാടി മരങ്ങള്‍ ഒടിയുകയും കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്.

## Article Content

**കാപ്പാട് : **കനത്ത കാറ്റും മഴയും കാരണം കാപ്പാട് ബ്ലു ഫ്‌ലാഗ് ബീച്ച് പാര്‍ക്കില്‍ നിരവധി കാറ്റാടി മരങ്ങള്‍ ഒടിയുകയും കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്.

ഇത് മൂലം പാര്‍ക്കിനും പാര്‍ക്കിലെ ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

ഇതിനാല്‍ ജൂലൈ 20 മുതല്‍ മൂന്ന് ദിവസം ബീച്ചില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ഡിടിപിസി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/221308/no-entry-at-kappad-beach-on-july-20-21-22-NEW)