---
title: "ചിരന്തന സാംസ്‌കാരിക വേദി ഉദ്ഘാടനം ചെയ്തു"
english_title: "Chiranthana cultural venue was inaugurated"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/221872/chiranthana-cultural-venue-was-inaugurated"
published_at: "2024-07-21T23:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669d4ccd94863_0000_ATTACH__.jpg"
keywords: []
---

# ചിരന്തന സാംസ്‌കാരിക വേദി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നന്മണ്ട : **നാഷണൽ റോഡ് കേന്ദ്രീകരിച്ചു രൂപീകരിക്കപെട്ട ചിരന്തന സാംസ്‌കാരിക വേദി, നന്മണ്ട ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**നന്മണ്ട : **നാഷണൽ റോഡ് കേന്ദ്രീകരിച്ചു രൂപീകരിക്കപെട്ട ചിരന്തന സാംസ്‌കാരിക വേദി, നന്മണ്ട ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർമാരായ വിജിത കണ്ടിക്കുന്നുമ്മൽ, ഇ. കെ രാജീവൻ,ഡോ.എ.പി ഹരിദാസൻ, കെ.രാധാകൃഷ്ണകുറുപ്പ്,പി. ശ്രീനിവാസൻ ,സി. കെ. ശ്രീനിവാസകുറുപ്പ്, മുരളീമോഹൻ,വിശ്വൻ നന്മണ്ട,നവീനാക്ഷൻ , പി. ബീനടീച്ചർ,ജിനേഷ് ബാബു എന്നിവർ പ്രസംഗിച്ചു. വി. സദാനന്ദൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു.

ശ്രീരാജ് കെ. പി അധ്യക്ഷത വഹിച്ചു. കോഴിക്കോട് സർവകലാശാലയിൽ നിന്നും ബോട്ടണിയിൽ ഡോക്ടറേറ്റ് നേടിയ ഡോ. ശ്രുതി. പി, എൽ. എസ്. എസ് ജേതാക്കളായ തേജൽ. ടി.എം, ദീക്ഷിത് കൃഷ്ണ.സി. എസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെ. സി. സുകുമാരൻ സ്വാഗതവും ശശിധരൻ ഊഞ്ഞൽ വീട്ടിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/221872/chiranthana-cultural-venue-was-inaugurated)