കോട്ടൂര്‍ എഫ്എന്‍ടിയില്‍ ഒ.പി നിര്‍ത്തി; ഡി.വൈ.എഫ്.ഐ ഉപരോധിച്ചു

കോട്ടൂര്‍ എഫ്എന്‍ടിയില്‍ ഒ.പി നിര്‍ത്തി; ഡി.വൈ.എഫ്.ഐ ഉപരോധിച്ചു
Jan 24, 2022 11:54 AM | By Balussery Editor

 കൂട്ടാലിട: കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ അകാരണമായി ഒ.പി. നിര്‍ത്തിയതായി ആരോപിച്ച് ഡി.വൈ.എഫ്.ഐ അവിടനല്ലൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ ആശുപത്രി ഉപരോധിച്ചു. ഉപരോധ സമരം സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. സുമേഷ് ഉദ്ഘാടനം ചെയ്തു.

രോഗികള്‍ രാവിലെ തന്നെ ആശുപത്രിയില്‍ എത്തിയിരുന്നെങ്കിലും ഡോക്ടര്‍ ഇല്ലാത്തതു കാരണം തിരിച്ചു പോയി. പഞ്ചായത്ത് ഭരണ സമിതിയുടെയും ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ അനുമതിയില്ലാതെ ഒ.പി നിര്‍ത്തി വെച്ച മെഡിക്കല്‍ ഓഫീസര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും എന്ന ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ഉറപ്പിന്‍മേല്‍ ഉപരോധ സമരം അവസാനിപ്പിച്ചു.

സമരക്കാരുമായി പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ്, ചെയര്‍മാന്‍ ആര്‍.കെ. ഫിബിന്‍, കെ. ഷൈന്‍, ബാലുശ്ശേരി എസ്.ഐ. അഷറഫ് വീഡിയോ കോണ്‍ഫറന്‍സ് വഴി ജില്ലാ മെഡിക്കല്‍ ഓഫീസറും സമരക്കാരുമായി ചര്‍ച്ച നടത്തി. ടി. സരുണ്‍, എ.വി. വിഷ്ണു, ബി.എസ്. അജുല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

OP stopped at Kottur FNT; DYFI besieged

Next TV

Related Stories
മുസ്ലിം ലീഗ് മണ്ഡലം സമ്മേളനം തലമുറ സംഗമം നടത്തി

May 24, 2022 02:58 PM

മുസ്ലിം ലീഗ് മണ്ഡലം സമ്മേളനം തലമുറ സംഗമം നടത്തി

'തകരുന്ന കേരളം വളരുന്ന ഫാഷിസം' എന്ന പ്രമേയത്തില്‍ ബാലുശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് നടത്തുന്ന...

Read More >>
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി വിഭാഗക്കാര്‍ക്കായി പ്രത്യേക ഗ്രാമസഭാ യോഗം ചേര്‍ന്നു

May 24, 2022 02:31 PM

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി വിഭാഗക്കാര്‍ക്കായി പ്രത്യേക ഗ്രാമസഭാ യോഗം ചേര്‍ന്നു

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി പ്രത്യേക...

Read More >>
കലാ-സാഹിത്യ രംഗത്ത് കൂടുതല്‍ മികവിനായി കൂട്ടാലിടയില്‍ സാംസ്‌കാരിക സമിതി

May 24, 2022 01:01 PM

കലാ-സാഹിത്യ രംഗത്ത് കൂടുതല്‍ മികവിനായി കൂട്ടാലിടയില്‍ സാംസ്‌കാരിക സമിതി

കലാ-സാഹിത്യ രംഗത്ത് ആഴത്തിലുള്ള പഠനവും ഈ മേഖലയില്‍ താല്പര്യമുള്ള പുതു തലമുറക്ക്...

Read More >>
നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്എസ്എല്‍സി ബ്രിഡ്ജ് കോഴ്‌സ് ആരംഭിച്ചു

May 24, 2022 11:40 AM

നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്എസ്എല്‍സി ബ്രിഡ്ജ് കോഴ്‌സ് ആരംഭിച്ചു

പുതിയ അധ്യയന വര്‍ഷത്തെ മുന്നൊരുക്കമായി ഒന്‍പതാം തരത്തില്‍ നിന്നും...

Read More >>
ജില്ലാ നിര്‍മാണ തൊഴിലാളി യൂനിയന്‍ സിഐടിയു തൃക്കുറ്റിശ്ശേരി മേഖലക്ക് പുതിയ കമ്മിറ്റി

May 24, 2022 10:49 AM

ജില്ലാ നിര്‍മാണ തൊഴിലാളി യൂനിയന്‍ സിഐടിയു തൃക്കുറ്റിശ്ശേരി മേഖലക്ക് പുതിയ കമ്മിറ്റി

കോഴിക്കോട് ജില്ലാ നിര്‍മാണ തൊഴിലാളി യൂനിയന്‍ സിഐടിയു തൃക്കുറ്റിശ്ശേരി...

Read More >>
Top Stories