---
title: "ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റം: 23 ഇടത്ത് ജയം; യുഡിഎഫ് 19, ബിജെപി 3, സ്വതന്ത്രർ 4"
english_title: "LDF advances in by-elections: 23 seats won; UDF 19, BJP 3, Independents 4"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/224423/ldf-advances-in-by-elections-23-seats-won-udf-19-bjp-3-independents-4"
published_at: "2024-07-31T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aa16a9bb386_0000_ATTACH__.jpg"
keywords: []
---

# ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റം: 23 ഇടത്ത് ജയം; യുഡിഎഫ് 19, ബിജെപി 3, സ്വതന്ത്രർ 4

> **Lead Summary:** **തിരുവനന്തപുരം : **കേരളത്തിലെ 49 തദ്ദേശസ്ഥാപന വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്ജ്വല വിജയം.

## Article Content

**തിരുവനന്തപുരം : **കേരളത്തിലെ 49 തദ്ദേശസ്ഥാപന വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്ജ്വല വിജയം.

വയനാട്‌ ഒഴികെ സംസ്ഥാനത്തെ 13 ജില്ലകളിലായി നടന്ന ഉപതെരഞ്ഞെടുപ്പിൽ 23 ഇടത്ത് എൽഡിഎഫ് സ്ഥാനാർത്ഥികൾ ജയിച്ചു.

19 ഇടത്ത് യുഡിഫും മൂന്നിടത്ത് ബിജെപിയും നാലിടത്ത് സ്വതന്ത്ര സ്ഥാനാർത്ഥികളും ജയിച്ചു.

യുഡിഎഫിന്റെ എട്ട് സിറ്റിങ് സീറ്റുകളും ബിജെപിയുടെ നാല് സിറ്റിങ് സീറ്റുകളും എൽഡിഎഫ് പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/224423/ldf-advances-in-by-elections-23-seats-won-udf-19-bjp-3-independents-4)