---
title: "എസ് കെ പൊറ്റക്കാട് കവിതാപുരസ്‌കാരത്തിനർഹരായി  ജിഷ പി നായരും മനു കാരയാടും  "
english_title: "Jisha P Nair and Manu Karayad won the SK Potakad Poetry Award"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/225248/jisha-p-nair-and-manu-karayad-won-the-sk-potakad-poetry-award"
published_at: "2024-08-03T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ade1102fd73_0000_ATTACH__.jpg"
keywords: []
---

# എസ് കെ പൊറ്റക്കാട് കവിതാപുരസ്‌കാരത്തിനർഹരായി  ജിഷ പി നായരും മനു കാരയാടും  

> **Lead Summary:** **ഉള്ള്യേരി :** എസ് കെ പൊറ്റക്കാട് സ്മാരക സമിതി 2024 കവിത പുരസ്കാരത്തിന് ഉള്ള്യേരി സ്വദേശിനിയായ ജിഷ പി നായരും അരിക്കുളം സ്വദേശി മനു കാരയാടും അർഹരായി.

## Article Content

**ഉള്ള്യേരി :** എസ് കെ പൊറ്റക്കാട് സ്മാരക സമിതി 2024 കവിത പുരസ്കാരത്തിന് ഉള്ള്യേരി സ്വദേശിനിയായ ജിഷ പി നായരും അരിക്കുളം സ്വദേശി മനു കാരയാടും അർഹരായി.

ജിഷയുടെ ആത്മവീര്യത്തിൻ്റെ കാൽപ്പാടുകൾ , മനുവിൻ്റെ ഭൂമി അവൾ ആകാശം എന്നീ കവിതകൾക്കാണ് പുരസ്കാരം ലഭ്യമായത്.

ഓഗസ്റ്റ് ആറിന് തിരുവനന്തപുരം പ്രസ്ക്ലബിൽ നടക്കുന്ന ചടങ്ങിൽ അടൂർ ഗോപാലകൃഷ്ണൻ , പ്രഭാവർമ്മ എന്നിവർ പുരസ്കാരം കൈമാറും. ഉള്ള്യേരി പൊയിൽതാഴം സജിത്ത് കുമാറിന്റെ ഭാര്യയാണ് ജിഷ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/225248/jisha-p-nair-and-manu-karayad-won-the-sk-potakad-poetry-award)