---
title: "വോളി അക്കാദമി ദുർഗന്ധം യൂത്ത് ലീഗ് പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി"
english_title: "Voli Academy Durgandam Youth League Panchayat Office marched"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/225869/voli-academy-durgandam-youth-league-panchayat-office-marched"
published_at: "2024-08-05T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b10019b889d_0000_ATTACH__.jpg"
keywords: []
---

# വോളി അക്കാദമി ദുർഗന്ധം യൂത്ത് ലീഗ് പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി

> **Lead Summary:** **നടുവണ്ണൂർ : **നടുവണ്ണൂർ ഗ്രാമ പഞ്ചായത്തിലെ കാവുന്തറയിൽ പ്രവർത്തിക്കുന്ന വോളിബാൾ അക്കാദമിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അഴിമതിയിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും മാലിന്യ പ്രശ്നം അടിയന്തിരമായി പരിഹരിച്ച് സമീപ വാസികളുടെയും നാട്ടുകാരുടെയും ആശങ്ക അകറ്റണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി പ്രതിഷേധ മാർച്ച് നടത്തി.

## Article Content

**നടുവണ്ണൂർ : **നടുവണ്ണൂർ ഗ്രാമ പഞ്ചായത്തിലെ കാവുന്തറയിൽ പ്രവർത്തിക്കുന്ന വോളിബാൾ അക്കാദമിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അഴിമതിയിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും മാലിന്യ പ്രശ്നം അടിയന്തിരമായി പരിഹരിച്ച് സമീപ വാസികളുടെയും നാട്ടുകാരുടെയും ആശങ്ക അകറ്റണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി പ്രതിഷേധ മാർച്ച് നടത്തി.

മാർച്ച് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു .

ജറീഷ് എലങ്കമൽ അധ്യക്ഷനായി. അഷ്റഫ് പുതിയപ്പുറം എം കെ ജലീൽ, സുഹാജ് നടുവണ്ണൂർ, തസ്ലി കാവിൽ, കാദർ പറമ്പത്ത് ,കെ.ടികെ'റഷീദ്,ഷിഹാബ്കാവിൽ,ഫാതിമഷാനവാസ് ,അർഷാദ്, ടി കെ സമീർ ,റിഫാസ് എടോത്ത് ,ഇ കെ സഹീർ , മുഫ്ലിഹ് കുന്നുമ്മൽ എന്നിവർ സംസാരിച്ചു. തുടന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് യൂത്ത് ലീഗ് തയ്യാറാക്കിയ നിർദ്ദേശങ്ങൾ അടങ്ങുന്ന കത്ത് കൈമാറി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/225869/voli-academy-durgandam-youth-league-panchayat-office-marched)