---
title: "കാട്ടുപന്നിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ നഴ്സിന് ഗുരുതര പരിക്ക്"
english_title: "A nurse who was traveling on a scooter was seriously injured after being hit by a wild boar"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/227425/a-nurse-who-was-traveling-on-a-scooter-was-seriously-injured-after-being-hit-by-a-wild-boar"
published_at: "2024-08-11T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b896aa6093f_0000_ATTACH__.jpg"
keywords: []
---

# കാട്ടുപന്നിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ നഴ്സിന് ഗുരുതര പരിക്ക്

> **Lead Summary:** **പത്തനംതിട്ട : **പത്തനംതിട്ട സീതത്തോട്ടിൽ കാട്ടുപന്നിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ നഴ്സിന് പരിക്ക്.

## Article Content

**പത്തനംതിട്ട : **പത്തനംതിട്ട സീതത്തോട്ടിൽ കാട്ടുപന്നിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ നഴ്സിന് പരിക്ക്.

ചിറ്റാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സ് പ്രിയ പ്രസാദിന് ആണ് പരിക്കേറ്റത്.

ഇന്ന് രാവിലെ സ്കൂട്ടറിൽ ജോലിക്ക് പോകുമ്പോഴാണ് ചിറ്റാറിൽ വച്ച് കാട്ടുപന്നി ഇടിച്ചു വീഴ്ത്തിയത്. പ്രിയയുടെ കൈക്കും കാലിനും ​ഗുരുതരമായ പരിക്കുണ്ട്. സ്ഥിരമായി കാട്ടുപന്നി ശല്യമുള്ള പ്രദേശമാണ് ഇവിടം.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/227425/a-nurse-who-was-traveling-on-a-scooter-was-seriously-injured-after-being-hit-by-a-wild-boar)