എന്‍.എന്‍ കക്കാട് സ്മാരക എച്ച്എസ്എസ് അവിടനല്ലൂര്‍ സ്‌കൂള്‍ അത്യാധുനികമാക്കാന്‍ ടിങ്കറിംഗ് ലാബുമായി എസ്എസ്‌കെ

എന്‍.എന്‍ കക്കാട് സ്മാരക എച്ച്എസ്എസ് അവിടനല്ലൂര്‍ സ്‌കൂള്‍ അത്യാധുനികമാക്കാന്‍ ടിങ്കറിംഗ് ലാബുമായി എസ്എസ്‌കെ
Jan 26, 2022 03:54 PM | By Balussery Editor

 പേരാമ്പ്ര: എന്‍.എന്‍ കക്കാട് സ്മാരക എച്ച്എസ്എസ് അവിടനല്ലൂര്‍ സ്‌കൂള്‍ അത്യാധുനികമാക്കാന്‍ ടിങ്കറിംഗ് ലാബുമായി എസ്എസ്‌കെ. ജില്ലയിലെ സ്‌കൂളുകള്‍ അത്യാധുനികമാക്കാനുള്ള പുതിയ പ്രോജക്ടിന് സമഗ്ര ശിക്ഷാ കേരളം തുടക്കം കുറിച്ചു. സയന്‍സ്, ടെക്നോളജി, ഗണിതം മുതലായ വിഷയങ്ങളുമായി ബന്ധപ്പെട്ട നൂതന പ്രവര്‍ത്തന മേഖലയാണ് ടിങ്കറിംഗ് ലാബ്.

ക്ലാസില്‍ പഠിക്കുന്ന ശാസ്ത്ര-സാങ്കേതിക വിഷയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന ടിങ്കറിംഗ് ലാബുകള്‍ തുടങ്ങാനായി ഒരു സ്‌കൂളിന് 10 ലക്ഷം രൂപയാണ് എസ്എസ്‌കെ അനുവദിക്കുന്നത്.

ആര്‍ഇസി എച്ച്എസ്എസ് ചാത്തമംഗലം, എന്‍.എന്‍ കക്കാട് സ്മാരക എച്ച്എസ്എസ് അവിടനല്ലൂര്‍, ഗവ. സംസ്‌കൃതം എച്ച്എസ്എസ് മേപ്പയില്‍ വടകര, സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം തന്നെ ടിങ്കറിംഗ് ലാബുകള്‍ ആരംഭിക്കുമെന്ന് എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ: എ.കെ. അബ്ദുള്‍ ഹക്കിം അറിയിച്ചു.

ഏഴ് മുതല്‍ 12 വരെ ക്ലാസ്സുകളിലെ ശാസ്ത്രാഭിരുചിയുളള കുട്ടികള്‍ക്ക് വേണ്ടിയാണ് ലാബ് ഒരുക്കുന്നത്. നിര്‍മ്മിതബുദ്ധി, റോബോട്ടിക്സ് മുതലായ പഠന മേഖലയിലെ അത്യാധുനിക സംവിധാനങ്ങള്‍ ലാബിലുണ്ടാകും.

ഇതിനു പുറമെ ത്രി-ഡി പ്രിന്റര്‍, സെന്‍സര്‍ ടെക്നോളജി കിറ്റുകള്‍, മിനിയേച്ചര്‍ ഇലക്ട്രോണിക്സ് മുതലായവയുമുണ്ടാകും. കുട്ടികളെ നൂതനാശയങ്ങളിലേക്കും സംരംഭകത്വത്തിലേക്കും നയിക്കുക എന്നതാണ് ലാബിന്റെ പ്രധാന ലക്ഷ്യം.

NN Kakkad Memorial HSS SSK with Tinkering Lab to modernize Avidanalloor School

Next TV

Related Stories
മുസ്ലിം ലീഗ് മണ്ഡലം സമ്മേളനം തലമുറ സംഗമം നടത്തി

May 24, 2022 02:58 PM

മുസ്ലിം ലീഗ് മണ്ഡലം സമ്മേളനം തലമുറ സംഗമം നടത്തി

'തകരുന്ന കേരളം വളരുന്ന ഫാഷിസം' എന്ന പ്രമേയത്തില്‍ ബാലുശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് നടത്തുന്ന...

Read More >>
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി വിഭാഗക്കാര്‍ക്കായി പ്രത്യേക ഗ്രാമസഭാ യോഗം ചേര്‍ന്നു

May 24, 2022 02:31 PM

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി വിഭാഗക്കാര്‍ക്കായി പ്രത്യേക ഗ്രാമസഭാ യോഗം ചേര്‍ന്നു

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി പ്രത്യേക...

Read More >>
കലാ-സാഹിത്യ രംഗത്ത് കൂടുതല്‍ മികവിനായി കൂട്ടാലിടയില്‍ സാംസ്‌കാരിക സമിതി

May 24, 2022 01:01 PM

കലാ-സാഹിത്യ രംഗത്ത് കൂടുതല്‍ മികവിനായി കൂട്ടാലിടയില്‍ സാംസ്‌കാരിക സമിതി

കലാ-സാഹിത്യ രംഗത്ത് ആഴത്തിലുള്ള പഠനവും ഈ മേഖലയില്‍ താല്പര്യമുള്ള പുതു തലമുറക്ക്...

Read More >>
നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്എസ്എല്‍സി ബ്രിഡ്ജ് കോഴ്‌സ് ആരംഭിച്ചു

May 24, 2022 11:40 AM

നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്എസ്എല്‍സി ബ്രിഡ്ജ് കോഴ്‌സ് ആരംഭിച്ചു

പുതിയ അധ്യയന വര്‍ഷത്തെ മുന്നൊരുക്കമായി ഒന്‍പതാം തരത്തില്‍ നിന്നും...

Read More >>
ജില്ലാ നിര്‍മാണ തൊഴിലാളി യൂനിയന്‍ സിഐടിയു തൃക്കുറ്റിശ്ശേരി മേഖലക്ക് പുതിയ കമ്മിറ്റി

May 24, 2022 10:49 AM

ജില്ലാ നിര്‍മാണ തൊഴിലാളി യൂനിയന്‍ സിഐടിയു തൃക്കുറ്റിശ്ശേരി മേഖലക്ക് പുതിയ കമ്മിറ്റി

കോഴിക്കോട് ജില്ലാ നിര്‍മാണ തൊഴിലാളി യൂനിയന്‍ സിഐടിയു തൃക്കുറ്റിശ്ശേരി...

Read More >>
Top Stories