അത്തോളി: യുദ്ധ സ്മാരക നിര്‍മ്മാണത്തിന് ഫണ്ട് കൈമാറി. രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ച ധീര ജവാന്മാരുടെ ഓര്‍മ്മക്കായ് ഉള്ള്യേരി പഞ്ചായത്തിലെ പുത്തന്‍ഞ്ചേരിയില്‍ നിര്‍മ്മിച്ച് കൊണ്ടിരിക്കുന്ന യുദ്ധ സ്മാരകത്തിന് വേണ്ടി സാമ്പത്തിക സമാഹരണം നടത്തി.
ജയ് ജവാന് ട്രസ്റ്റിന്റെയും നിര്‍മ്മാണ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് ഫണ്ട് സമാഹരണം നടത്തിയത്. സാമ്പത്തിക സമാഹരണത്തിലേക്ക് അത്തോളി എക്സ് സര്‍വീസ് മെന്‍ വെല്‍ഫയര്‍ സൊസൈറ്റി സമാഹരിച്ച ഫണ്ട് സൊസൈറ്റി പ്രസിഡന്റ് ഭാസ്ക്കരന്‍ നായര്‍ സെക്രട്ടറി ജയരാജന് ടി.വി. ട്രസ്റ്റ് ഭാരവാഹികള്‍ക്ക് കൈമാറി.
Funds were handed over for the construction of war memorials