---
title: "പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ"
english_title: "A teacher who molested a minor girl was arrested"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/228166/a-teacher-who-molested-a-minor-girl-was-arrested"
published_at: "2024-08-14T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bc645345115_0000_ATTACH__.jpg"
keywords: []
---

# പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

> **Lead Summary:** **മും​ബൈ : **പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ട്യൂ​ഷ​ൻ സെ​ന്‍റ​റി​ൽ വെ​ച്ച് പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​നെ പൊലീസ് അ​റ​സ്റ്റ് ചെ​യ്തു.

## Article Content

**മും​ബൈ : **പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ട്യൂ​ഷ​ൻ സെ​ന്‍റ​റി​ൽ വെ​ച്ച് പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​നെ പൊലീസ് അ​റ​സ്റ്റ് ചെ​യ്തു.

മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ൽ​ഘ​ർ ജി​ല്ല​യി​ലെ ന​ല​സോ​പാ​ര​യി​ലാ​ണ് സം​ഭ​വം.അ​മി​ത് ദുബെ (30) യെയാണ് കഴിഞ്ഞ തി​ങ്ക​ളാ​ഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. പതിനാലുകാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ പ​ല​പ്രാ​വ​ശ്യം പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

അധ്യാപകന്‍റെ അറസ്റ്റിന് പിന്നാലെ പെൺകുട്ടിയുടെ മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും മറ്റ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളുമടക്കം നി​ര​വ​ധി പേർ സംഘടിച്ചെത്തി ഇയാൾ ജോ​ലി ചെയ്തിരുന്ന സ്കൂ​ളി​ന് പു​റ​ത്ത് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

ഈ ​വ​ർ​ഷം മാ​ർ​ച്ചി​നും ജൂ​ലൈ​യ്ക്കും ഇ​ട​യി​ലാ​ണ് അധ്യാപകൻ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. പലകാരണങ്ങൾ പറഞ്ഞ് പെ​ൺ​കു​ട്ടി​യെ പ്ര​തി തന്‍റെ വീ​ട്ടി​ലെ ട്യൂ​ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നുവെന്നാണ് പരാതി.

പെ​ൺ​കു​ട്ടി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, ദു​ബെ​യ്‌​ക്കെ​തി​രെ പോ​ക്സോ വകുപ്പുകളടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. നിരവധി തവണ പെൺകുട്ടിയെ അധ്യാകൻ ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

അറസ്റ്റിലായ അധ്യാപകനെതിരെ പെൺകുട്ടിയുടെ കുടുംബം നേരത്തെ സ്‌കൂൾ മാനേജ്‌മെന്‍റിന് പരാതി നൽകിയിരുന്നു. എന്നാൽ അധികൃതർ നടപടി സ്വീകരിച്ചില്ലെന്നും പരാതി അവഗണിച്ചെന്നും കുടുംബം ആരോപിച്ചു.

അധ്യാപകൻ സ്കൂളിൽ വച്ചും തന്‍റെ സഹോദരിയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് അതിജീവിതയുടെ സഹോദരൻ മൊഴി നൽകിയിതായി പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതി മറ്റ് വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/228166/a-teacher-who-molested-a-minor-girl-was-arrested)