---
title: "സ്വാതന്ത്ര്യ ദിനത്തിൽ പുറക്കാട്ടിരി ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു"
english_title: "Purakattiri Town Congress Committee organized a felicitation meeting on Independence Day."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/228750/purakattiri-town-congress-committee-organized-a-felicitation-meeting-on-independence-day"
published_at: "2024-08-16T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf26d11c8fa_0000_ATTACH__.jpg"
keywords: []
---

# സ്വാതന്ത്ര്യ ദിനത്തിൽ പുറക്കാട്ടിരി ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **തലക്കുളത്തൂർ : ** സ്വാതന്ത്ര്യ ദിനത്തിൽ പുറക്കാട്ടിരി ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു.

## Article Content

**തലക്കുളത്തൂർ : ** സ്വാതന്ത്ര്യ ദിനത്തിൽ പുറക്കാട്ടിരി ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു.

കെഎസ്‌യു മുൻസംസ്ഥാന അധ്യക്ഷൻ അഭിജിത്ത് കെ എം ഉദ്ഘാടനം ചെയ്തു. ഡോ:പി. ശ്രീമാനുണ്ണി അധ്യക്ഷനായി.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ ബാലൻ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഹാഷിക്അന്നശ്ശേരി അനിൽ ശ്രീനിലയം,പ്രഭി പുനത്തിൽ എന്നിവർ സംസാരിച്ചു.

പ്രദേശത്ത് അക്കാദമിക് രംഗത്ത് മികച്ച നേട്ടം കൈവരിച്ച 35 ഓളം വിദ്യാർത്ഥികളെ അനുമോദിച്ചു.

ഭാരത സർക്കാരിന്റെ ഇൻസ്പെയർ അവാർഡ് ലഭിച്ച ഹിഷാൻ മുഹമ്മദ് എം പി. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ Mrs.ഷിൻജിത.എം വി എന്നിവരെ പ്രത്യേകം ആദരിച്ചു.

മുതിർന്ന കോൺഗ്രസ് നേതാവ് ദിവാകരൻ പതാക ഉയർത്തി. പായസവിതരണവും നടന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/228750/purakattiri-town-congress-committee-organized-a-felicitation-meeting-on-independence-day)