---
title: " ബാലുശ്ശേരി തുരുത്തിയാട് സ്വാന്തനം ബഡ്സ് സ്കൂളിലെ വിദ്യാർഥികൾക്കായി സ്നേഹയാത്ര സംഘടിപ്പിച്ചു"
english_title: "Snehayatra was organized for the students of Swanthanam Buds School in Balussery Thurutthiyat"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/230271/snehayatra-was-organized-for-the-students-of-swanthanam-buds-school-in-balussery-thurutthiyat"
published_at: "2024-08-22T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c70c9948aae_0000_ATTACH__.jpg"
keywords: []
---

#  ബാലുശ്ശേരി തുരുത്തിയാട് സ്വാന്തനം ബഡ്സ് സ്കൂളിലെ വിദ്യാർഥികൾക്കായി സ്നേഹയാത്ര സംഘടിപ്പിച്ചു

> **Lead Summary:** **ബാലുശ്ശേരി : **ബഡ് സ്കൂൾ ദിനാഘോഷത്തിന്റെ ഭാഗമായി ബാലുശ്ശേരി ജെസിഐയും സാരംഗ് ഹോളിഡേയ്സ് ഉള്ളിയേരി സഫാമി കൗൺസിലിംഗ് സെന്റർ ബാലുശ്ശേരി മുക്ക് എന്നിവർ സംയുക്തമായി ബാലുശ്ശേരി തുരുത്തിയാട് സ്വാന്തനം ബഡ്സ് സ്കൂളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി സ്നേഹ യാത്ര എന്ന പേരിൽവിനോദ യാത്ര സംഘടിപ്പിച്ചു.

## Article Content

**ബാലുശ്ശേരി : **ബഡ് സ്കൂൾ ദിനാഘോഷത്തിന്റെ ഭാഗമായി ബാലുശ്ശേരി ജെസിഐയും സാരംഗ് ഹോളിഡേയ്സ് ഉള്ളിയേരി സഫാമി കൗൺസിലിംഗ് സെന്റർ ബാലുശ്ശേരി മുക്ക് എന്നിവർ സംയുക്തമായി ബാലുശ്ശേരി തുരുത്തിയാട് സ്വാന്തനം ബഡ്സ് സ്കൂളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി സ്നേഹ യാത്ര എന്ന പേരിൽവിനോദ യാത്ര സംഘടിപ്പിച്ചു.

കോക്കല്ലൂരിൽ വെച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൊമ്പിലാട് ഫ്ലാഗ് ഓഫ് ചെയ്തു.

ജെയ്സി ഐ ബാലുശ്ശേരി ചാപ്റ്റർ പ്രസിഡന്റ് ടി എം വരുൺ കുമാർ അധ്യക്ഷത വഹിച്ചു ജെസിഐ സോൺ ഓഫീസർ ബിനീഷ് ബാലുശ്ശേരി, ചാപ്റ്റർ സെക്രട്ടറി സഫാന അൻസൽ ബഡ്സ് സ്കൂൾ അധ്യാപക അശ്വതി പി എന്നിവർ സംസാരിച്ചു.

ട്രെയിൻ യാത്ര നടത്തി കോഴിക്കോട് പ്ലാണടോറിയം ബീച്ച് എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/230271/snehayatra-was-organized-for-the-students-of-swanthanam-buds-school-in-balussery-thurutthiyat)