---
title: "നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ ഡിജി കേരള സർവ്വേക്ക് 75കാരിയായ മാധവിയും "
english_title: "75-year-old Madhavi, DG Kerala Survey in Natuvannur Gram Panchayat"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/230538/75-year-old-madhavi-dg-kerala-survey-in-natuvannur-gram-panchayat"
published_at: "2024-08-23T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c8535d98acd_madhavi.jpg"
keywords: []
---

# നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ ഡിജി കേരള സർവ്വേക്ക് 75കാരിയായ മാധവിയും 

> **Lead Summary:** **നടുവണ്ണൂർ : **നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ ഡിജി കേരള സർവ്വേക്ക് 75കാരിയായ മാധവിയും.

## Article Content

**നടുവണ്ണൂർ : **നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ ഡിജി കേരള സർവ്വേക്ക് 75കാരിയായ മാധവിയും.

** **ഡിജിറ്റൽ സാങ്കേതികവിദ്യ അറിയാത്ത 14 വയസ്സ് മുതൽ 65 വയസ്സുവരെ പ്രായമുള്ള മുഴുവൻ ആളുകളെയും സാക്ഷരരാക്കി മാറ്റുന്നതിനുള്ള സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ യജ്ഞത്തിനു ആവശ്യമുള്ള പഠിതാക്കളെ കണ്ടെത്തുന്നതിനുള്ള ഓൺലൈൻ സർവ്വേ നടത്തുന്നതിന് നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ 75കാരിയായ കുന്നുമ്മക്കണ്ടി മാധവിയും മുന്നിട്ടിറങ്ങി.

ത്വരിതഗതിയിൽ സർവ്വേ നടന്നുവരുന്ന നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ ആകെ 30 ശതമാനത്തോളം വീടുകൾ ഇപ്പോൾ സർവ്വേ ചെയ്തു കഴിഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/230538/75-year-old-madhavi-dg-kerala-survey-in-natuvannur-gram-panchayat)