---
title: "ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസിൽ സെലക്ഷൻ ലഭിച്ച മൂലാട് അക്യുബ് ജമാലിനെ അനുമോദിച്ചു"
english_title: "Moolad Aqub congratulated Jamal on his selection in the Indian Forest Service"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/230577/moolad-aqub-congratulated-jamal-on-his-selection-in-the-indian-forest-service"
published_at: "2024-08-23T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c86c25b622b_0000_ATTACH__.jpg"
keywords: []
---

# ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസിൽ സെലക്ഷൻ ലഭിച്ച മൂലാട് അക്യുബ് ജമാലിനെ അനുമോദിച്ചു

> **Lead Summary:** **കോട്ടൂർ : **ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസിൽ സെലക്ഷൻ ലഭിച്ച മൂലാട് അക്യുബ് ജമാലിനെ കോട്ടൂർ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ വീട്ടിലെത്തി അനുമോദിച്ചു.

## Article Content

**കോട്ടൂർ : **ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസിൽ സെലക്ഷൻ ലഭിച്ച മൂലാട് അക്യുബ് ജമാലിനെ കോട്ടൂർ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ വീട്ടിലെത്തി അനുമോദിച്ചു.

കേരളത്തിൽ നിന്നും ഈ വർഷം 3 പേർക്കാണ് ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസിൽ സെലക്ഷൻ ലഭിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് സുരേഷ് ഉപഹാരം നത്കി വൈസ് പ്രസിഡണ്ട് എം കെ വിലാസിനി പൊന്നാട അണിയിച്ചു.

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ഷൈൻ, സിന്ധു കൈപ്പങ്ങൽ, കെ.കെ. സിജിത്ത് ഗ്രാമപഞ്ചായത്ത് മെമ്പർ അരവിന്ദാക്ഷൻ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.നാരായണൻ എന്നിവർ സംസാരിച്ചു.

റിട്ട: പ്രഫസർ മുഹമ്മദ് അബ്ദുൾജമാലിൻ്റെയും മൂലാട് AMP സ്കൂൾ റിട്ട: ഹെഡ്മിസ്ട്രസ് സാജിത ടീച്ചറുടെയും മകനാണ് അക്വിബ് ജമാൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/230577/moolad-aqub-congratulated-jamal-on-his-selection-in-the-indian-forest-service)