---
title: "വിവാഹദിനത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവവധു മരിച്ചു"
english_title: "The newlywed died after being admitted to the hospital on her wedding day"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/231121/the-newlywed-died-after-being-admitted-to-the-hospital-on-her-wedding-day"
published_at: "2024-08-25T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cb4d27ce9a6_0000_ATTACH__.jpg"
keywords: []
---

# വിവാഹദിനത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവവധു മരിച്ചു

> **Lead Summary:** **കോഴിക്കോട് : **കടുത്ത പനിയെ തുടർന്ന് വിവാഹദിനത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുപത്തിയൊന്നുകാരി മരിച്ചു.

## Article Content

**കോഴിക്കോട് : **കടുത്ത പനിയെ തുടർന്ന് വിവാഹദിനത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുപത്തിയൊന്നുകാരി മരിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് ഷഹാന ഫാത്തിമയുടെ മരണം. അഞ്ചുകുന്ന് കാവുങ്ങും തൊടിക മമ്മൂട്ടി- ജുബൈരിയ ദമ്പതികളുടെ മകളാണ് മരിച്ച ഷഹാന.

ഇക്കഴിഞ്ഞ പതിനൊന്നിനായിരുന്നു വൈത്തിരി സ്വദേശി അര്‍ഷാദും ഷഹാനയും തമ്മിലുള്ള വിവാഹം നടക്കാൻ ഇരുന്നത്.

വിവാഹത്തിന് മുമ്പ് ഷഹാനയ്ക്ക് ചെറിയ പനിയുണ്ടായിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ധ ചികിത്സയിക്കായി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ചയാണ് മരണം സംഭവിച്ചത്. ഷിബ്ലി ഷെരീഫ്, ഷാഫിഹ ഷെറിന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/231121/the-newlywed-died-after-being-admitted-to-the-hospital-on-her-wedding-day)