---
title: "ചായ കുടിക്കാം പാട്ടുകേൾക്കാം, പൈസ വയനാടിന് "
english_title: "Let's drink tea and listen to songs, pay for Wayanad"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/232665/lets-drink-tea-and-listen-to-songs-pay-for-wayanad"
published_at: "2024-09-02T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d57092eefc3_0000_ATTACH__.jpg"
keywords: []
---

# ചായ കുടിക്കാം പാട്ടുകേൾക്കാം, പൈസ വയനാടിന് 

> **Lead Summary:** **ഉള്ളിയേരി :** ഉരുളെടുത്ത വയനാടിലെ ചൂരൽ മലയിൽ ഡി വൈ എഫ് ഐ നിർമ്മിച്ചു കൊടുക്കുന്ന ഭവനങ്ങൾക്ക് വേണ്ടിയുള്ള ധനശേഖരണാർത്ഥം ഒള്ളൂർ ടൗൺ, കടവ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഇന്ന് ഒള്ളുരങ്ങാടി യിൽ ചായമക്കാനിയും, സംഗീത വിരുന്നുമൊരുക്കുന്നു.

## Article Content

**ഉള്ളിയേരി :** ഉരുളെടുത്ത വയനാടിലെ ചൂരൽ മലയിൽ ഡി വൈ എഫ് ഐ നിർമ്മിച്ചു കൊടുക്കുന്ന ഭവനങ്ങൾക്ക് വേണ്ടിയുള്ള ധനശേഖരണാർത്ഥം ഒള്ളൂർ ടൗൺ, കടവ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഇന്ന് ഒള്ളുരങ്ങാടി യിൽ ചായമക്കാനിയും, സംഗീത വിരുന്നുമൊരുക്കുന്നു.

ബാലുശ്ശേരി എംഎൽഎ സച്ചിൻദേവ് പരിപാടി ഉദ്ഘാടനം ചെയ്യും.

വൈകുന്നേരം മൂന്നു മണി മുതൽ ആരംഭിക്കുന്ന ചായമക്കാനിയിൽ ചായയ്ക്കൊപ്പം രുചികരമായ വിവിധയിനം പലഹാരങ്ങളും ഉണ്ടാകും.

കൂടാതെ പ്രശസ്ത‌ ഗായകർ അണിനിരക്കുന്ന സിനി ട്രാക്ക് ഗാനമേളയും ഉണ്ടാവുമെന്ന് സംഘടകർ അറിയിക്കുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/232665/lets-drink-tea-and-listen-to-songs-pay-for-wayanad)