---
title: "ഏരത്തം കണ്ടി മീത്തൽ റോഡിൻ്റെ ഉദ്ഘാടനം കെ പി സുനിൽകുമാർ നിർവഹിച്ചു"
english_title: "KP Sunilkumar inaugurated the Erath Kandi Mittal Road"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/235434/kp-sunilkumar-inaugurated-the-erath-kandi-mittal-road"
published_at: "2024-09-13T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e472d097e59_0000_ATTACH__.jpg"
keywords: []
---

# ഏരത്തം കണ്ടി മീത്തൽ റോഡിൻ്റെ ഉദ്ഘാടനം കെ പി സുനിൽകുമാർ നിർവഹിച്ചു

> **Lead Summary:** ചീക്കിലോട് : ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഏരത്തം കണ്ടി മീത്തൽ റോഡിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി സുനിൽകുമാർ നിർവഹിച്ചു.

## Article Content

ചീക്കിലോട് : ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഏരത്തം കണ്ടി മീത്തൽ റോഡിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി സുനിൽകുമാർ നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിഫാന രാരപ്പൻ കണ്ടി അധ്യക്ഷയായി. നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് മുഖ്യാതിഥിയായി.

നന്മണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി കെ രാജൻ,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രതിഭ രവീന്ദ്രൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കവിത വടക്കേടത്ത് ഗ്രാമപഞ്ചായത്ത് മെമ്പർ സ്മിത ഉണ്ണൂലി കണ്ടി,ഇ കെ സുധ,കെ രാജൻ,മണാട്ട് വിജയൻ,സി കെ മുഹമ്മദ് ഇക്ബാൽ,സി കെ അബ്ദുറഹിമാൻഎന്നിവർ സംസാരിച്ചു.

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഈച്ചരോത്ത് സ്വാഗതവും എ കെ സത്യൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/235434/kp-sunilkumar-inaugurated-the-erath-kandi-mittal-road)