---
title: " പേരാമ്പ്ര സബ്‌ജില്ല വോളിബോൾ ചാമ്പ്യൻഷിപ്പിൽ വാകയാട്, കോട്ടൂർ സ്‌കൂളുകൾ വിജയികളായി"
english_title: "Vakayad Kotoor Schools Win Perampra Subdistrict Volleyball Championship"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/236533/vakayad-kotoor-schools-win-perampra-subdistrict-volleyball-championship"
published_at: "2024-09-19T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ebb41250882_0000_ATTACH__.jpg"
keywords: []
---

#  പേരാമ്പ്ര സബ്‌ജില്ല വോളിബോൾ ചാമ്പ്യൻഷിപ്പിൽ വാകയാട്, കോട്ടൂർ സ്‌കൂളുകൾ വിജയികളായി

> **Lead Summary:** **നടുവണ്ണൂർ : **നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ച് നടന്ന പേരാമ്പ്ര സബ്‌ജില്ല വോളിബോൾ ചാമ്പ്യൻഷിപ്പിൽ വാകയാട് കോട്ടൂർ സ്‌കൂളുകൾ വിജയികളായി.

## Article Content

**നടുവണ്ണൂർ : **നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ച് നടന്ന പേരാമ്പ്ര സബ്‌ജില്ല വോളിബോൾ ചാമ്പ്യൻഷിപ്പിൽ വാകയാട് കോട്ടൂർ സ്‌കൂളുകൾ വിജയികളായി.

ജൂനിയർ ബോയ് ഭാഗത്തിലും ജൂനിയർ ഗേൾസ് വിഭാഗത്തിലും സീനിയർ ബോയ്‌സ് വിഭാഗത്തിലും ആണ് വാകയാട് വിജയിച്ചത്.

സബ്ജൂനിയറിൻ്റെ ഇരുവിഭാഗങ്ങളിലും കോട്ടൂർ എയുപി സ്കൂളിനാണ് ചാമ്പ്യൻഷിപ്പ്. സീനിയർ ഗേൾസ് വിഭാഗത്തിൽ ചാമ്പ്യൻഷിപ്പും സബ്ജൂനിയർ ജൂനിയർ വിഭാഗങ്ങളിൽ ഫസ്റ്റ് റണ്ണറപ്പും നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ചു.

വിജയികൾക്കുള്ള ട്രോഫികൾ ഹെഡ്മാസ്റ്റർ എൻ.എം. മൂസക്കോയ വിതരണം ചെയ്‌തു. സബ് ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള കായികാധ്യാപകർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.ബാലരാമൻ, സുരേന്ദ്രൻ, ഷാജി തുടങ്ങിയവർ മത്സരം നിയന്ത്രിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/236533/vakayad-kotoor-schools-win-perampra-subdistrict-volleyball-championship)