---
title: "പിണറായി സർക്കാരിൽ പൊതുസമൂഹത്തിന് വിശ്വാസം നഷ്ടപ്പെട്ടു- എംഎ. റസാഖ്"
english_title: "Public has lost faith in Pinarayi government- MA. Razak"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/236663/public-has-lost-faith-in-pinarayi-government-ma-razak"
published_at: "2024-09-19T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ec4565667c8_0000_ATTACH__.jpg"
keywords: []
---

# പിണറായി സർക്കാരിൽ പൊതുസമൂഹത്തിന് വിശ്വാസം നഷ്ടപ്പെട്ടു- എംഎ. റസാഖ്

> **Lead Summary:** **ബാലുശ്ശേരി : **വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച വ്യാജ കണക്കുകൾ പുറത്ത് വന്നതോടെ പിണറായി സർക്കാറിൽ പൊതു സമൂഹത്തിനുള്ള വിശ്വാസം പൂർണമായി നഷ്ടപ്പെട്ടിരിക്കുകയാണ്ന്ന് ജില്ലാ മുസ്ലീം ലീഗ് പ്രസിഡന്റ് എംഎ. റസാഖ്.

## Article Content

**ബാലുശ്ശേരി : **വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച വ്യാജ കണക്കുകൾ പുറത്ത് വന്നതോടെ പിണറായി സർക്കാറിൽ പൊതു സമൂഹത്തിനുള്ള വിശ്വാസം പൂർണമായി നഷ്ടപ്പെട്ടിരിക്കുകയാണ്ന്ന് ജില്ലാ മുസ്ലീം ലീഗ് പ്രസിഡന്റ് എംഎ. റസാഖ്.

ഒരു രൂപ പോലും കൈപ്പറ്റാതേ സേവനംചെയ്ത വളണ്ടിയർമാരുടെ പേരിൽ പോലും കോടികളുടെ കണക്കാണ് കാണിച്ചിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബാലുശ്ശേരിയിൽ നടന്ന നിയോജകമണ്ഡലം മുസ്ലീം ലീഗ് ഏകദിന ശില്പശാല ഗ്രീൻ അരീന കൺ വൻഷൻ സെന്ററിൽ ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് സാജിദ് കോറോത്ത് അധ്യക്ഷം വഹിച്ചു. എസ് .ടി .യു. ദേശീയ പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം, ജില്ലാ വൈസ് പ്രസിഡന്റ് വി. കെ . സി. ഉമർ മൗലവി, ഇബ്രാഹിം കുട്ടി മാസ്റ്റർ, ഓ .എസ്. അസീസ്, സി.പി.ബഷീർ, സലാം മാസ്റ്റർകായണ്ണ,എംകെ.അബ്ദുസ്സമദ്, പി.കെ.മജീദ്, അബ്ദുറഹിമാൻ ആനിപ്പുറത്ത് ,ഒ.കെ.അമ്മദ് , സുരേഷ് ബാബു ,നസീറ ഹബീബ്, കദീജ ടീച്ചർ, പ്രസംഗിച്ചു. പി. കെ. ഷറഫുദ്ദീൻ, എൻ.കെ .അഫ്സൽ റഹ്മാൻ, എന്നിവർവിഷയാവതരണം നടത്തി.

മണ്ഡലം, പഞ്ചായത്ത് ഭാരവാഹികൾ , പോഷക സംഘടനാ ഭാരവാഹികൾ, വാർഡ് ശാഖ പ്രസിഡന്റ് സെക്രട്ടറിയാമാർ തുടങ്ങി 300 ഓളം തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ശിൽപ്പ ശാലയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/236663/public-has-lost-faith-in-pinarayi-government-ma-razak)