---
title: "ഫൈറ്റേഴ്‌സ് നാറാത്ത് സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ചതയ ദിനത്തില്‍ നടന്നു"
english_title: "The Onam celebration program organized by Fighters Narath was held on Chataya Day"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/236665/the-onam-celebration-program-organized-by-fighters-narath-was-held-on-chataya-day"
published_at: "2024-09-19T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ec485523cc7_0000_ATTACH__.jpg"
keywords: []
---

# ഫൈറ്റേഴ്‌സ് നാറാത്ത് സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ചതയ ദിനത്തില്‍ നടന്നു

> **Lead Summary:** **ഉള്ളിയേരി :** 36- വര്‍ഷമായി ഉള്ളിയേരിയിലെ കലാ കായിക സാംസ്‌ക്കാരിക സാമൂഹിക മേഖലയില്‍ നിറ സാന്നിദ്ധ്യമായി നില്‍ക്കുന്ന ഫൈറ്റേഴ്‌സ് നാറാത്ത് സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ചതയ ദിനത്തില്‍ നടന്നു.

## Article Content

**ഉള്ളിയേരി :** 36- വര്‍ഷമായി ഉള്ളിയേരിയിലെ കലാ കായിക സാംസ്‌ക്കാരിക സാമൂഹിക മേഖലയില്‍ നിറ സാന്നിദ്ധ്യമായി നില്‍ക്കുന്ന ഫൈറ്റേഴ്‌സ് നാറാത്ത് സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ചതയ ദിനത്തില്‍ നടന്നു.

നാറാത്ത് ഏ. യു. പി സ്‌കൂള്‍ മൈതാനത്ത് സംഘടിപ്പിച്ച പരിപാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലരാമന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.

ചെയര്‍മാന്‍ മന്‍സൂര്‍ എന്‍. ടി.നാറാത്ത് അദ്ധ്യക്ഷത വഹിച്ചു. ഓണാഘോഷ കമ്മറ്റി കണ്‍വീനര്‍ ശ്രീജിഷ, പത്താം വാര്‍ഡ് മെമ്പര്‍ ബാലന്‍ പാടത്തില്‍, കലാസമിതി പ്രസിഡന്റ് സതീഷ് കുമാര്‍ ഇ ,ട്രഷറര്‍ സലീം വിവി, വനിതാ പ്രസിഡന്റ് ചിത്ര എന്നിവര്‍ സംസാരിച്ചു. പ്ലസ് 2, എസ്എസ്എല്‍സി വിജയികളെ അുമോദിച്ചു. നന്ദിയും അറിയിച്ചു.വിവിധ നാടന്‍ കലാമല്‍സരങ്ങളും നടന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/236665/the-onam-celebration-program-organized-by-fighters-narath-was-held-on-chataya-day)