---
title: "സിദ്ധന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍ "
english_title: "Siddhan arrested in POCSO case"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/238048/siddhan-arrested-in-pocso-case"
published_at: "2024-09-25T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f4217b090c1_ARREST.jfif"
keywords: []
---

# സിദ്ധന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍ 

> **Lead Summary:** **പേരാമ്പ്ര:** കടിയങ്ങാട് പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സിദ്ധന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. കടിയങ്ങാട് മുതുവണ്ണാച്ച സ്വദേശി കിളച്ച പറമ്പത്ത് വിനോദ നാണ് അറസ്റ്റിലായത്.

## Article Content

**പേരാമ്പ്ര:** കടിയങ്ങാട് പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സിദ്ധന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. കടിയങ്ങാട് മുതുവണ്ണാച്ച സ്വദേശി കിളച്ച പറമ്പത്ത് വിനോദ നാണ് അറസ്റ്റിലായത്.

വടക്കുമ്പാട് വേങ്ങശ്ശേരിക്കാവ് മഹാവിഷ്ണു ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയാണ് വിനോദ്. ക്ഷേത്ര പൂജക്കൊപ്പം മന്ത്രവാദ ചികിത്സകള്‍ കൂടി നടത്തിവരുന്ന ആളാണ് വിനോദ്.

മന്ത്രവാദ ചികിത്സയുടെ പേരില്‍  സെപ്തംബര്‍ 20 നാണ് പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടായത്. കോഴിക്കോട്സ്വദേശിനിയായ 17കാരിയുടെ പരാതിയിലാണ് അറസ്റ്റ്.

പരാതിക്കാരിയും മാതാപിതാക്കളും കൂടി 20-ം തീയതി ക്ഷേത്രത്തില്‍ എത്തുകയും പ്രതി പെണ്‍കുട്ടിയെ മാത്രം തന്റെ പൂജാ മുറിയിലേക്ക് വിളിച്ചു സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തു എന്നാണ് പരാതി.

പുറത്തിറങ്ങിയ പെണ്‍കുട്ടി രക്ഷിതാക്കളോട് കാര്യം അറിയിക്കുകയും പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന്‌ പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ പി. ജംഷീര്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കും

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/238048/siddhan-arrested-in-pocso-case)