---
title: "പേരാമ്പ്ര ബൈപ്പാസിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് അപകടം"
english_title: "A car and a scooty collided with an accident at Perampra Bypass"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/238328/a-car-and-a-scooty-collided-with-an-accident-at-perampra-bypass"
published_at: "2024-09-26T22:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f5990c269a7_0000_ATTACH__.jpg"
keywords: []
---

# പേരാമ്പ്ര ബൈപ്പാസിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് അപകടം

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര ബൈപ്പാസിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് സ്കൂട്ടിയിൽ ഉണ്ടായിരുന്ന അമ്മയ്ക്കും മകനും പരിക്കേറ്റു.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര ബൈപ്പാസിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് സ്കൂട്ടിയിൽ ഉണ്ടായിരുന്ന അമ്മയ്ക്കും മകനും പരിക്കേറ്റു.

പേരാമ്പ്ര ഇഎംഎസ് ഹോസ്പിറ്റലിലെ ജീവനക്കാരിയായ കായണ്ണ കുട്ടൻപൊയിൽ മീത്തൽ പ്രസീത(41) മകൻ അമൻ ദേവ് (17) എന്നിവർക്കാണ് പരിക്കേറ്റത്.

ഇഎംഎസ് ഹോസ്പിറ്റലിൽ ജംഗ്ഷന് സമീപം രാവിലെ 11 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്.

കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാർ പെട്ടെന്ന് നിയന്ത്രണം നഷ്ടമായതിനെതുടർന്ന് ഹാൻഡ് ബ്രേക്ക്‌ ഇട്ടത് മൂലം എതിർവശത്തേക്ക് തിരിഞ്ഞപ്പോൾ പേരാമ്പ്രക്ക് പോകുകയായിരുന്ന സ്കൂട്ടിയിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

പ്രസീതയുടെ കൈക്കും അമൻദേവിന്റെ കാലിനുമാണ് പരിക്കേറ്റത്. പേരാമ്പ്ര സ്വദേശിയുടേതാണ് കാർ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/238328/a-car-and-a-scooty-collided-with-an-accident-at-perampra-bypass)