---
title: " തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ നിർമ്മിച്ച ഹൈടെക് നഴ്സറി കെട്ടിടം ഉദ്ഘാടനം ചെയ്തു"
english_title: "Hi-tech nursery building constructed by Travancore Higher Secondary School PTA was inaugurated"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/238331/hi-tech-nursery-building-constructed-by-travancore-higher-secondary-school-pta-was-inaugurated"
published_at: "2024-09-26T23:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f59d110f35a_0000_ATTACH__.jpg"
keywords: []
---

#  തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ നിർമ്മിച്ച ഹൈടെക് നഴ്സറി കെട്ടിടം ഉദ്ഘാടനം ചെയ്തു

> **Lead Summary:** തിരുവങ്ങൂർ : തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ നിർമ്മിച്ച ഹൈടെക് നഴ്സറി കെട്ടിടം ഷാഫി പറമ്പിൽ എം.പി.ഉദ്ഘാടനം ചെയ്തു.

## Article Content

തിരുവങ്ങൂർ : തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ നിർമ്മിച്ച ഹൈടെക് നഴ്സറി കെട്ടിടം ഷാഫി പറമ്പിൽ എം.പി.ഉദ്ഘാടനം ചെയ്തു.

കാനത്തിൽ ജമീലഎം.എൽ.എ.അധ്യക്ഷയായി. കെട്ടിടം നിർമിക്കാൻ സൗജന്യമായി ഭൂമി നൽകിയ മുൻ പി.ടി.എ.പ്രസിഡന്റ് കണ്ണൻ കടവ് അഹമ്മദ് കോയ ഹാജിയെ ചടങ്ങിൽ ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, സിന്ധു സുരേഷ്, ഷീബ ശ്രീധരൻ, അതുല്യ ബൈജു, വിജയൻ കണ്ണഞ്ചേരി, ഷബ്ന ഉമ്മാരിയിൽ, പി.ടി.എ.പ്രസിഡന്റ് വി.മുസ്തഫ, പ്രിൻസിപ്പൽ ടി.കെ ഷെറീന, പ്രധാന അധ്യാപിക കെ.കെ.വിജിത, മാനേജർ ടി.കെ.ജനാർദ്ദനൻ, എ.പി.സതീശ് ബാബു, പി.കെ.അനീഷ്, സി.ബൈജു, കെ.കെ.ഫാറൂഖ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/238331/hi-tech-nursery-building-constructed-by-travancore-higher-secondary-school-pta-was-inaugurated)