---
title: "പി വി അൻവർ എംഎൽഎ പാർട്ടി ശത്രുക്കളുടെ കൈയിൽ കളിക്കുകയാണോയെന്ന്‌ കരുതേണ്ടിവരും -ടി പി രാമകൃഷ്ണൻ"
english_title: "PV Anwar MLA must think that the party is playing in the hands of its enemies - TP Ramakrishnan"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/238334/pv-anwar-mla-must-think-that-the-party-is-playing-in-the-hands-of-its-enemies-tp-ramakrishnan"
published_at: "2024-09-26T23:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f5a245c6f0e_0000_ATTACH__.jpg"
keywords: []
---

# പി വി അൻവർ എംഎൽഎ പാർട്ടി ശത്രുക്കളുടെ കൈയിൽ കളിക്കുകയാണോയെന്ന്‌ കരുതേണ്ടിവരും -ടി പി രാമകൃഷ്ണൻ

> **Lead Summary:** **കോഴിക്കോട്‌ : **പി വി അൻവർ എംഎൽഎ പാർട്ടി ശത്രുക്കളുടെ കൈയിൽ കളിക്കുകയാണോയെന്ന്‌ കരുതേണ്ടിവരുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ.

## Article Content

**കോഴിക്കോട്‌ : **പി വി അൻവർ എംഎൽഎ പാർട്ടി ശത്രുക്കളുടെ കൈയിൽ കളിക്കുകയാണോയെന്ന്‌ കരുതേണ്ടിവരുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ.

* ‘എൽഡിഎഫിന്‌ ചേരുംവിധമല്ല പ്രതികരണങ്ങൾ. അങ്ങേയറ്റം തെറ്റായ നിലപാടാണിത്‌. ഇത്‌ അംഗീകരിക്കാനാവില്ല. അൻവർ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. *

*അത് പൂർത്തിയാകുംമുമ്പ് മറ്റു പരാമർശം ശരിയല്ല. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗമായ മുഖ്യമന്ത്രി വ്യക്തമാക്കിയത് പാർടി നിലപാട്‌ കൂടിയാണ്‌. ദീർഘകാല രാഷ്‌ട്രീയപ്രവർത്തനത്തിലൂടെ ജനങ്ങളിൽനിന്ന്‌ ലഭിച്ച അംഗീകാരമാണ്‌ മുഖ്യമന്ത്രിയുടേത്‌’*- അദ്ദേഹം കോഴിക്കോട്‌ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/238334/pv-anwar-mla-must-think-that-the-party-is-playing-in-the-hands-of-its-enemies-tp-ramakrishnan)