---
title: "നടുവണ്ണൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ ക്ലാസുകൾ നൽകി"
english_title: "Naduvannur Govt. Girls were given self defense classes in higher secondary school"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/238517/naduvannur-govt-girls-were-given-self-defense-classes-in-higher-secondary-school"
published_at: "2024-09-27T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f6cb2879b12_0000_ATTACH__.jpg"
keywords: []
---

# നടുവണ്ണൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ ക്ലാസുകൾ നൽകി

> **Lead Summary:** നടുവണ്ണൂർ : ഗവ. ഹയർ സെക്കന്ററി സ്കൂൾ നടുവണ്ണൂർ എൻ.എസ്.എസ്. യൂണിറ്റിന്റെ തനതു പ്രവർത്തനത്തിൻ്റെ ഭാഗമായി ഹയർ സെക്കന്ററി വിഭാഗം പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ ക്ലാസുകൾ നൽകി.

## Article Content

നടുവണ്ണൂർ : ഗവ. ഹയർ സെക്കന്ററി സ്കൂൾ നടുവണ്ണൂർ എൻ.എസ്.എസ്. യൂണിറ്റിന്റെ തനതു പ്രവർത്തനത്തിൻ്റെ ഭാഗമായി ഹയർ സെക്കന്ററി വിഭാഗം പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ ക്ലാസുകൾ നൽകി.

ബാലുശ്ശേരി സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷീജ വി.വിയും സീനിയർ സിവിൽ പോലീസ് ഓഫീസർ ജീജ കെ.ജിയും ട്രെയിനിങ്ങുകൾക്ക് നേതൃത്വം നൽകി.

ആധുനിക സമൂഹത്തിൽ പെൺകുട്ടികൾ നേരിടുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികളെ എങ്ങനെ നേരിടണമെന്നുള്ള കായികവും മാനസികവുമായ പരിശീലനങ്ങൾ കുട്ടികൾക്ക് പുത്തൻ അനുഭവങ്ങളായി.

എൻ.എസ്.എസ്. ഗ്രൂപ്പ് ലീഡർ ജുവെൽ സ്വാഗതം പറഞ്ഞു. പ്രോഗ്രാം ഓഫീസർ ബിനു കല്ലിങ്കൽ, റോഷ്‌മ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/238517/naduvannur-govt-girls-were-given-self-defense-classes-in-higher-secondary-school)