---
title: "ബാലുശ്ശേരിയില്‍ സിപിഎം പ്രകടനവും പൊതുയോഗവും നടത്തി"
english_title: "CPM held demonstration and public meeting in Balushery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/238590/cpm-held-demonstration-and-public-meeting-in-balushery"
published_at: "2024-09-28T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f78b2a1b8e8_0000_ATTACH__.jpg"
keywords: []
---

# ബാലുശ്ശേരിയില്‍ സിപിഎം പ്രകടനവും പൊതുയോഗവും നടത്തി

> **Lead Summary:** **ബാലുശ്ശേരി : **മാധ്യമങ്ങളുടേയും, പ്രതിപക്ഷത്തിന്റേയും, ബിജെപിയുടേയും നേതൃത്വത്തില്‍ കേരളത്തിനെതിരായും, വയനാട് പുനരധിവാസത്തെ അട്ടിമറിക്കാനും, ദുരന്തബാധിതര്‍ക്ക് അര്‍ഹതപ്പെട്ട കേന്ദ്ര സഹായം ഇല്ലാതാക്കുതിനും നടത്തുന്ന കള്ള പ്രചരണത്തിനെതിരായി സിപിഎം ബാലുശ്ശേരിയില്‍ ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

## Article Content

**ബാലുശ്ശേരി : **മാധ്യമങ്ങളുടേയും, പ്രതിപക്ഷത്തിന്റേയും, ബിജെപിയുടേയും നേതൃത്വത്തില്‍ കേരളത്തിനെതിരായും, വയനാട് പുനരധിവാസത്തെ അട്ടിമറിക്കാനും, ദുരന്തബാധിതര്‍ക്ക് അര്‍ഹതപ്പെട്ട കേന്ദ്ര സഹായം ഇല്ലാതാക്കുതിനും നടത്തുന്ന കള്ള പ്രചരണത്തിനെതിരായി സിപിഎം ബാലുശ്ശേരിയില്‍ ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

ബാലുശ്ശേരി ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ ടൗണില്‍ നടന്ന പൊതുയോഗം ഏരിയ കമ്മിറ്റിയംഗം പി പി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

ടി.സി.രജില്‍കുമാര്‍ അദ്ധ്യക്ഷനായി. എസ് എസ് അതുല്‍ സംസാരിച്ചു. പി.വി അന്‍വര്‍എംഎല്‍എയ്‌ക്കെതിരെ ശക്തമായ ഭാഷയില്‍ മുദ്രാവാക്യം വിളിച്ച് പൊതുയോഗത്തിന് മുമ്പ് ടൗണില്‍ പ്രകടനവും നടന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/238590/cpm-held-demonstration-and-public-meeting-in-balushery)