കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു
Sep 28, 2024 05:02 PM | By Vyshnavy Rajan

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു.

നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി ചികിത്സയിൽ കഴിയുകയായിരുന്നു. 94 നവംബറിലാണ് കൂത്തുപറമ്പിൽ എം വി രാഘവനെതിരെ നടന്ന പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പിൽ അഞ്ചു പേർ മരിച്ചിരുന്നു.

നാളെ രാവിലെ എട്ടുമണിക്ക് പുഷ്പന്റെ മൃതദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്നും കണ്ണൂരിലേക്ക് കൊണ്ടു പോകും.

തുടർന്ന് നാളെ 10 .30 ന് തലശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന് ശേഷം 12 മണിക്ക് മേനപ്രം രാമവിലാസം സ്കൂളിലും പൊതുദർശനമുണ്ടാകും.

അഞ്ചുമണിക്ക് ചൊക്ലിയിലെ വീട്ടിൽ എത്തിക്കും. രാഷ്ട്രീയ എതിരാളികളുടെ ആക്രമണങ്ങള്‍ക്കിരകളായി ജീവിതം തകര്‍ന്നവര്‍ ഏറെയുണ്ടെങ്കിലും ജീവിക്കുന്ന രക്തസാക്ഷിയെന്ന വിശേഷണം പുഷ്പനോളം ചേരുന്നവര്‍ സിപിഎമ്മില്‍ വിരളമായിരുന്നു.

പുഷ്പന്‍റെ ചരിത്രം പാര്‍ട്ടിക്കാര്‍ക്ക് ആവേശമായെങ്കിലും ആ രണഗാഥയ്ക്കാധാരമായ വിഷയത്തില്‍ നിന്ന് പാര്‍ട്ടി പിന്നോട്ട് പോകുന്നതിനും പുഷ്പന്‍ സാക്ഷിയായി. അപ്പോഴും ഒരു എതിര്‍ശബ്ദവും ഉയര്‍ത്താതെ പാര്‍ട്ടിക്കൊപ്പം അടിയുറച്ച് നില്‍ക്കുകയായിരുന്നു പുഷ്പന്‍.


CPM activist Pushpan, who was lying in bed after being injured in the Koothuparm firing, passed away

Next TV

Related Stories
കേന്ദ്ര ഗവൺമെൻറ് ഓഫീസുകളിലേക്ക് നടക്കുന്ന മാർച്ചിൻ്റെ പ്രചാരണാർത്ഥം ജില്ലയിൽ 3 വാഹന പ്രചാരണ ജാഥകൾ സംഘടിപ്പിച്ചു

Sep 28, 2024 05:23 PM

കേന്ദ്ര ഗവൺമെൻറ് ഓഫീസുകളിലേക്ക് നടക്കുന്ന മാർച്ചിൻ്റെ പ്രചാരണാർത്ഥം ജില്ലയിൽ 3 വാഹന പ്രചാരണ ജാഥകൾ സംഘടിപ്പിച്ചു

കോഴിക്കോട് താലൂക്കിൽ നടന്ന തെക്കൻ മേഖലാജാഥ സ.ഒ എം ഭരദ്വാജും, വടകര താലൂക്കിൽ നടന്ന വടക്കൻ മേഖലാജാഥ സിഎം ബാബുവും, കൊയിലാണ്ടി താമരശ്ശേരി താലൂക്കിൽ...

Read More >>
 എളേറ്റിൽ ജിഎം യുപി സ്കൂളിലെ സ്ക്കൂൾ തല ശാസ്ത്രോത്സവം - കാഡ്മിയ 2k24 വിപുലമായ പരിപാടികളോടെ നടത്തി.

Sep 28, 2024 05:14 PM

എളേറ്റിൽ ജിഎം യുപി സ്കൂളിലെ സ്ക്കൂൾ തല ശാസ്ത്രോത്സവം - കാഡ്മിയ 2k24 വിപുലമായ പരിപാടികളോടെ നടത്തി.

എളേറ്റിൽ ജിഎം യുപി സ്കൂളിലെ സ്ക്കൂൾ തല ശാസ്ത്രോത്സവം - കാഡ്മിയ 2k24 വിപുലമായ പരിപാടികളോടെ...

Read More >>
നാടിന്‍റെ യാത്രാമൊഴി; പ്രിയപ്പെട്ട അര്‍ജുൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കും

Sep 28, 2024 02:22 PM

നാടിന്‍റെ യാത്രാമൊഴി; പ്രിയപ്പെട്ട അര്‍ജുൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കും

പ്രിയപ്പെട്ട അര്‍ജുൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കും. നാടിന്‍റെ യാത്രാമൊഴി ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന്...

Read More >>
ബാലുശ്ശേരിയില്‍ സിപിഎം പ്രകടനവും പൊതുയോഗവും നടത്തി

Sep 28, 2024 10:19 AM

ബാലുശ്ശേരിയില്‍ സിപിഎം പ്രകടനവും പൊതുയോഗവും നടത്തി

ബാലുശ്ശേരി ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ ടൗണില്‍ നടന്ന പൊതുയോഗം ഏരിയ കമ്മിറ്റിയംഗം പി പി രവീന്ദ്രനാഥ് ഉദ്ഘാടനം...

Read More >>
മേപ്പയൂർ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് വി.വി. ചന്തപ്പൻ്റെ നിര്യാണത്തിൽ അനുശോചന സമ്മേളനം സംഘടിപ്പിച്ചു

Sep 27, 2024 08:52 PM

മേപ്പയൂർ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് വി.വി. ചന്തപ്പൻ്റെ നിര്യാണത്തിൽ അനുശോചന സമ്മേളനം സംഘടിപ്പിച്ചു

മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് വി.വി. ചന്തപ്പൻ്റെ നിര്യാണത്തിൽ കീഴരിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച അനുശോചന സമ്മേളനം കെ.പി.സി.സി....

Read More >>
നടുവണ്ണൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ ക്ലാസുകൾ നൽകി

Sep 27, 2024 08:40 PM

നടുവണ്ണൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ ക്ലാസുകൾ നൽകി

ഗവ. ഹയർ സെക്കന്ററി സ്കൂൾ നടുവണ്ണൂർ എൻ.എസ്.എസ്. യൂണിറ്റിന്റെ തനതു പ്രവർത്തനത്തിൻ്റെ ഭാഗമായി ഹയർ സെക്കന്ററി വിഭാഗം പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ...

Read More >>
Top Stories










News Roundup