---
title: "എകരൂലില്‍ ബസിടിച്ച് സ്‌ക്കൂട്ടര്‍  യാത്രക്കാരന് ദാരുണാന്ത്യം "
english_title: "A scooter passenger met a tragic end after being hit by a bus in Ekarul"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/238818/a-scooter-passenger-met-a-tragic-end-after-being-hit-by-a-bus-in-ekarul"
published_at: "2024-09-29T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f8ea3aee933_0000_ATTACH__.jpg"
keywords: []
---

# എകരൂലില്‍ ബസിടിച്ച് സ്‌ക്കൂട്ടര്‍  യാത്രക്കാരന് ദാരുണാന്ത്യം 

> **Lead Summary:** **ബാലുശ്ശേരി : **എകരൂലില്‍ ബസിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കരുമല കുനിയില്‍ എന്‍.വി ബിജുവാണ് മരിച്ചത്. വൈകീട്ട് 6 മണിയോടെയാണ് സംഭവം.

## Article Content

**ബാലുശ്ശേരി : **എകരൂലില്‍ ബസിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കരുമല കുനിയില്‍ എന്‍.വി ബിജുവാണ് മരിച്ചത്. വൈകീട്ട് 6 മണിയോടെയാണ് സംഭവം.

കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് സ്‌ക്കൂട്ടറിലിടിക്കുകയായിരുന്നു.

പ്രവാസിയായിരുന്ന ബിജു ഇപ്പോള്‍ താമരശ്ശേരിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു.

മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

പിതാവ് : പരേതനായ ബാലന്‍, മാതാവ് : പരേതയായ ലീല. ഭാര്യ: ഷിജി, മക്കള്‍: ദൃശ്യ, ദിയ.സഹോദരി : ബീന(പട്ടര്‍പാലം

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/238818/a-scooter-passenger-met-a-tragic-end-after-being-hit-by-a-bus-in-ekarul)