---
title: "ഡിവൈഎഫ്ഐ ധീരരക്തസാക്ഷി പുഷ്പനെ അനുശോചിച്ചു"
english_title: "DYFI condoles martyr Pushpan"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/239052/dyfi-condoles-martyr-pushpan"
published_at: "2024-09-30T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fa46e9a9c83_0000_ATTACH__.jpg"
keywords: []
---

# ഡിവൈഎഫ്ഐ ധീരരക്തസാക്ഷി പുഷ്പനെ അനുശോചിച്ചു

> **Lead Summary:** **നന്മണ്ട : **ഡിവൈഎഫ്ഐ നന്മണ്ട സൗത്ത് മേഖല കമ്മിറ്റി നേതൃത്വത്തിൽ കൂത്ത്പറമ്പ് രക്തസാക്ഷി സ: പുഷ്‌പൻ്റെ ദേഹവിയോഗത്തിൽ അനുശോചിച്ചു.

## Article Content

**നന്മണ്ട : **ഡിവൈഎഫ്ഐ നന്മണ്ട സൗത്ത് മേഖല കമ്മിറ്റി നേതൃത്വത്തിൽ കൂത്ത്പറമ്പ് രക്തസാക്ഷി സ: പുഷ്‌പൻ്റെ ദേഹവിയോഗത്തിൽ അനുശോചിച്ചു.

മേഖല പ്രസിഡണ്ട് നിസാമുദ്ധീൻ അധ്യക്ഷനായി. മേഖലാ കമ്മിറ്റി അംഗം തീർത്ഥ അനുശോചന പ്രമേയം അവതരിപ്പിച്ചു.

സിപിഐഎം ലോക്കൽ സെക്രട്ടറി വി കെ കിരൺ രാജ് , ലോക്കലിലെ വിവിധ വർഗ ബഹുജന സംഘടനകൾ അനുശോചനം നടത്തി.

മനു പി മോഹൻ(കർഷക സംഘം ), ബിനീഷ് ഏറാഞ്ചേരി(CITU),ഷിജു (PKS),നോജ കാർത്തിക ( ബാലസംഘം ), മോഹനൻ (KAU), അബ്ദുൽ റഹ്മാൻ (പുകസ) തുടങ്ങിയവർ സംസാരിച്ചു.

മേഖലാ സെക്രട്ടറി എൽദോ സ്വാഗതം പറഞ്ഞു.മേഖല ട്രഷറർ പ്രബിത്ത് കുമാർ, മേഖല എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്വേത രത്‌ന,അഭിനവ്,മേഖല കമ്മിറ്റി അംഗങ്ങളായ ഷഹീർഷ, അനൂപ്, ഷിബിത്ത് നാഷണൽ, വിനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

മേഖലയിലെ നിരവധിയാളുകൾ മൗന ജാഥയിലും, അനുശോചന യോഗത്തിലും പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/239052/dyfi-condoles-martyr-pushpan)