---
title: "പേരാമ്പ്രയിൽ 11 വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം: 60കാരൻ റിമാൻഡിൽ"
english_title: "Sexual assault against 11-year-old girl in Perampra: 60-year-old man in remand"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/239578/sexual-assault-against-11-year-old-girl-in-perampra-60-year-old-man-in-remand"
published_at: "2024-10-02T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fcf054f1073_0000_ATTACH__.jpg"
keywords: []
---

# പേരാമ്പ്രയിൽ 11 വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം: 60കാരൻ റിമാൻഡിൽ

> **Lead Summary:** **പേരാമ്പ്ര : **11 വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ 60കാരനെ റിമാൻഡ് ചെയ്തു. എടവരാട് തെക്കേ വീട്ടിൽ മീത്തൽ കുഞ്ഞബ്ദുള്ള യാണ് പേരാമ്പ്ര പോലീസിന്റെ പിടിയിലായത്.

## Article Content

**പേരാമ്പ്ര : **11 വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ 60കാരനെ റിമാൻഡ് ചെയ്തു. എടവരാട് തെക്കേ വീട്ടിൽ മീത്തൽ കുഞ്ഞബ്ദുള്ള യാണ് പേരാമ്പ്ര പോലീസിന്റെ പിടിയിലായത്.

പെൺകുട്ടിയെ പലതവണ ഉപദ്രവിച്ചിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പെൺകുട്ടി സംഭവം രക്ഷിതാക്കളെ അറിയിച്ചതോടെയാണ് ഈ കുറ്റകൃത്യം പുറത്തറിയുന്നത്.

ഡി.വൈ.എസ്.പി യുടെ സ്‌ക്വാഡിന്റെ സഹായത്തോടെ പേരാമ്പ്ര പോലീസ് നടത്തിയ അന്വേഷണം ഫലപ്രദമായി പ്രതിയെ പിടികൂടി, തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/239578/sexual-assault-against-11-year-old-girl-in-perampra-60-year-old-man-in-remand)