---
title: " ഈ വർഷത്തെ വന്യജീവി വാരാഘോഷത്തിന്‌ ഇന്ന് തുടക്കം"
english_title: "This year's Wildlife Week celebrations begin today"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/239593/this-years-wildlife-week-celebrations-begin-today"
published_at: "2024-10-02T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fcf8053dc34_0000_ATTACH__.jpg"
keywords: []
---

#  ഈ വർഷത്തെ വന്യജീവി വാരാഘോഷത്തിന്‌ ഇന്ന് തുടക്കം

> **Lead Summary:** തിരുവനന്തപുരം : ഈ വർഷത്തെ വന്യജീവി വാരാഘോഷത്തിന്‌ ഇന്ന് തുടക്കം. സംസ്ഥാനതല ഉദ്ഘാടനം കുമളിയിൽ നടന്നു.

## Article Content

തിരുവനന്തപുരം : ഈ വർഷത്തെ വന്യജീവി വാരാഘോഷത്തിന്‌ ഇന്ന് തുടക്കം. സംസ്ഥാനതല ഉദ്ഘാടനം കുമളിയിൽ നടന്നു.

വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മാനവീയം വീഥിയിൽ മൂന്നുമുതൽ എട്ടുവരെ ‘കാനനകാന്തി' വനോൽപ്പന്ന, പാരമ്പര്യ ഭക്ഷണ പ്രദർശന വിപണനമേള സംഘടിപ്പിക്കും.

വ്യാഴാഴ്ച വൈകിട്ട് 5ന്‌ വനം മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ട്രൈബൽ ഫുഡ് ഫെസ്റ്റ്‌ മന്ത്രി ഒ ആർ കേളു ഉദ്‌ഘാടനം ചെയ്യും.

കൾച്ചറൽ ഫെസ്റ്റ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി പുസ്‌തകമേള, വന്യജീവി ഫോട്ടോ പ്രദർശനം, ആദിവാസി പാരമ്പര്യകലകളുടെ അവതരണം, സാംസ്‌കാരിക പരിപാടികൾ, ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, ചർച്ചകൾ, കലാമേള തുടങ്ങിയവയും ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/239593/this-years-wildlife-week-celebrations-begin-today)