---
title: "തുമ്പൂർമൂഴി മോഡൽ മാലിന്യ സംസ്കരണ യൂണിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു"
english_title: "Village Panchayat president inaugurated Thumburmoozhi model waste management unit"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/239696/village-panchayat-president-inaugurated-thumburmoozhi-model-waste-management-unit"
published_at: "2024-10-02T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fd64cc583fa_0000_ATTACH__.jpg"
keywords: []
---

# തുമ്പൂർമൂഴി മോഡൽ മാലിന്യ സംസ്കരണ യൂണിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ചക്കിട്ടപ്പാറ : **ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തും ശുചിത്വ മിഷനും സംയുക്തമായി നിർമ്മിച്ച തുമ്പൂർമൂഴി മോഡൽ മാലിന്യ സംസ്കരണ യൂണിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു.

## Article Content

**ചക്കിട്ടപ്പാറ : **ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തും ശുചിത്വ മിഷനും സംയുക്തമായി നിർമ്മിച്ച തുമ്പൂർമൂഴി മോഡൽ മാലിന്യ സംസ്കരണ യൂണിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അദ്ധ്യക്ഷത വഹിച്ചു.

ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.എം ശ്രീജിത്ത്, വാർഡ് മെമ്പർ ജിതേഷ് മുതുകാട്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി. പി സീന, വി. ഇ. ഒ റെജിൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/239696/village-panchayat-president-inaugurated-thumburmoozhi-model-waste-management-unit)