---
title: "ഫീനിക്‌സ് ലൈബ്രറി ആന്റ് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി ക്വിസ് സംഘടിപ്പിച്ചു"
english_title: "A Gandhi Quiz was organized on the occasion of Gandhi Jayanti under the leadership of Phoenix Library and Cultural Centre"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/239810/a-gandhi-quiz-was-organized-on-the-occasion-of-gandhi-jayanti-under-the-leadership-of-phoenix-library-and-cultural-centre"
published_at: "2024-10-03T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fe3330629bb_0000_ATTACH__.jpg"
keywords: []
---

# ഫീനിക്‌സ് ലൈബ്രറി ആന്റ് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി ക്വിസ് സംഘടിപ്പിച്ചു

> **Lead Summary:** നൊച്ചാട് : ഫീനിക്‌സ് ലൈബ്രറി ആന്റ് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി ക്വിസ് സംഘടിപ്പിച്ചു.

## Article Content

നൊച്ചാട് : ഫീനിക്‌സ് ലൈബ്രറി ആന്റ് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി ക്വിസ് സംഘടിപ്പിച്ചു.

ടി.എം. കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു. മാധ്യമ പ്രവർത്തകനും സാംസ്‌കാരിക പ്രവർത്തകനുമായ പി.കെ. സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. സുധിഷ് വി.എം. അദ്ധ്യക്ഷത വഹിച്ചു.

സുബിൻ എ.കെ., സജീർ ഇ.എം., സോന ടി.എം. എന്നിവർ സംസാരിച്ചു. ഏഴോളം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. സ്റ്റെൽന ജി.എസ്., സിൻസില ജി.എസ്. നൊച്ചാട് എന്നിവർ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/239810/a-gandhi-quiz-was-organized-on-the-occasion-of-gandhi-jayanti-under-the-leadership-of-phoenix-library-and-cultural-centre)