---
title: "വയോജന ദിനത്തില്‍ കെ എസ് എസ് പി എ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍  മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു"
english_title: "Senior members were felicitated by KSSPA Balussery Mandal Committee on Senior Citizens Day"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/239824/senior-members-were-felicitated-by-ksspa-balussery-mandal-committee-on-senior-citizens-day"
published_at: "2024-10-03T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fe3cb961aeb_0000_ATTACH__.jpg"
keywords: []
---

# വയോജന ദിനത്തില്‍ കെ എസ് എസ് പി എ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍  മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു

> **Lead Summary:** ബാലുശ്ശേരി : ഒക്ടോബര്‍ 1 വയോജന ദിനത്തില്‍ കെ എസ് എസ് പി എ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന അംഗങ്ങളായ കരുണാകരന്‍മാസ്റ്റര്‍ മഞ്ജുളാലയം ( ബാലുശ്ശേരി), മാധവന്‍മാസ്റ്റര്‍ കിയ്യോത്ത് (പനായി ), ഭാരതിഅമ്മ ത്രിവേണി (പനായി ), കെ. പി. ബാലന്‍മാസ്റ്റര്‍ ശ്രേയസ് (ബാലുശ്ശേരി ), വി. വി. ഇന്ദിരാടീച്ചര്‍ ശ്രേയസ് (ബാലുശ്ശേരി ), ഇന്ദിരാഭായിടീച്ചര്‍ കരിക്കോട് (ബാലുശ്ശേരി ), ശ്രീധരന്‍ കടുക്കാങ്ങല്‍ (മണ്ണാമ്പൊയില്‍ ) എന്നിവരെ അവരുടെ വീടുകളില്‍ എത്തി ആദരിച്ചു.

## Article Content

ബാലുശ്ശേരി : ഒക്ടോബര്‍ 1 വയോജന ദിനത്തില്‍ കെ എസ് എസ് പി എ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന അംഗങ്ങളായ കരുണാകരന്‍മാസ്റ്റര്‍ മഞ്ജുളാലയം ( ബാലുശ്ശേരി), മാധവന്‍മാസ്റ്റര്‍ കിയ്യോത്ത് (പനായി ), ഭാരതിഅമ്മ ത്രിവേണി (പനായി ), കെ. പി. ബാലന്‍മാസ്റ്റര്‍ ശ്രേയസ് (ബാലുശ്ശേരി ), വി. വി. ഇന്ദിരാടീച്ചര്‍ ശ്രേയസ് (ബാലുശ്ശേരി ), ഇന്ദിരാഭായിടീച്ചര്‍ കരിക്കോട് (ബാലുശ്ശേരി ), ശ്രീധരന്‍ കടുക്കാങ്ങല്‍ (മണ്ണാമ്പൊയില്‍ ) എന്നിവരെ അവരുടെ വീടുകളില്‍ എത്തി ആദരിച്ചു.

ചടങ്ങില്‍ പ്രസിഡണ്ട് വി. ടി. ഉണ്ണിമാധന്‍മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം. രവീന്ദ്രന്‍, നിയോജക മണ്ഡലം പ്രസിഡണ്ട് എ. കെ. രാധാകൃഷ്ണന്‍മാസ്റ്റര്‍, സെക്രട്ടറി വി. സി. ശിവദാസന്‍മാസ്റ്റര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. ഭാസ്‌കരന്‍ കിണറു ള്ളത്തില്‍, ബാലന്‍ പാറക്കല്‍, മണ്ഡലം വൈസ് പ്രസിഡണ്ട് സി. വിശ്വനാഥന്‍നായര്‍, മണ്ഡലം കമ്മിറ്റി അംഗങ്ങളായ രാഘവന്‍മാസ്റ്റര്‍ കളരിക്കല്‍, ഹരിദാസന്‍ നെല്ലങ്ങള്‍, ഭാസ്‌കരന്‍ വന്‍കണയുള്ളതില്‍,എന്നിവര്‍ മുതിര്‍ന്ന അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു.സദാനന്ദന്‍ പ്രണവം, മംഗള്‍ദാസ് മാസ്റ്റര്‍ ത്രിവേണി വത്സന്‍ വന്ദനം, ജയകൃഷ്ണന്‍മാസ്റ്റര്‍ കിയ്യോത്ത് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/239824/senior-members-were-felicitated-by-ksspa-balussery-mandal-committee-on-senior-citizens-day)