---
title: "നടുവണ്ണൂരിൽ കഞ്ചാവുമായി യുവാവ് പിടിയിൽ"
english_title: "A young man was arrested with ganja in Naduvannur"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/240474/a-young-man-was-arrested-with-ganja-in-naduvannur"
published_at: "2024-10-05T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670162ef32157_0000_ATTACH__.jpg"
keywords: []
---

# നടുവണ്ണൂരിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

> **Lead Summary:** നടുവണ്ണൂർ : ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ മന്ദംകാവ് കേന്ദ്രീകരിച്ച് യുവാക്കൾക്കും സ്കൂൾ വിദ്യാർഥികൾക്കും കഞ്ചാവ് വിതരണം നടത്തിയ വന്നിരുന്ന നടുവണ്ണൂർ മന്ദങ്കാവ് മണ്ണാങ്കണ്ടി മീത്തൽ ശ്രീജിത്ത് ആണ് പോലീസ് പിടിയിലായത്.

## Article Content

നടുവണ്ണൂർ : ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ മന്ദംകാവ് കേന്ദ്രീകരിച്ച് യുവാക്കൾക്കും സ്കൂൾ വിദ്യാർഥികൾക്കും കഞ്ചാവ് വിതരണം നടത്തിയ വന്നിരുന്ന നടുവണ്ണൂർ മന്ദങ്കാവ് മണ്ണാങ്കണ്ടി മീത്തൽ ശ്രീജിത്ത് ആണ് പോലീസ് പിടിയിലായത്.

ഇയാളിൽ നിന്ന് 1.750 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. കോഴിക്കോട് റൂറൽ എസ് പിക്ക് ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ എസ് പിയുടെ നാർകോട്ടിക്സ് സ്ക്വാഡും പേരാമ്പ്ര ഡിവൈഎസ്പിയുടെ സ്ക്വാഡും ബാലുശ്ശേരി എസ് ഐ സുജിലേഷിന്റെ നേതൃത്വത്തിലുള്ള പോലീസും ചേർന്നാണ് പ്രതിയെ കഞ്ചാവ് സാഹിതം പിടികൂടിയത്.

ശ്രീജിത്തിനെ കുറച്ചു ദിവസങ്ങളായി പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/240474/a-young-man-was-arrested-with-ganja-in-naduvannur)