---
title: "ഏരേരി ഫോക്ക് ബാന്‍ഡ് - നാടന്‍പാട്ട് സംഘത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സമ്മാനകൂപ്പണ്‍ വിതരണോദ്ഘാടനം ചെയ്തു "
english_title: "Aireri Folk Band - Nadanpat Sangam Launched Gift Coupon Distribution"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/240480/aireri-folk-band-nadanpat-sangam-launched-gift-coupon-distribution"
published_at: "2024-10-05T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670166b1b3643_0000_ATTACH__.jpg"
keywords: []
---

# ഏരേരി ഫോക്ക് ബാന്‍ഡ് - നാടന്‍പാട്ട് സംഘത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സമ്മാനകൂപ്പണ്‍ വിതരണോദ്ഘാടനം ചെയ്തു 

> **Lead Summary:** ബാലുശ്ശേരി : എസ്റ്റേറ്റ്മുക്ക് രാജഗിരിയില്‍ ആരംഭിച്ച ഏരേരി ഫോക്ക് ബാന്‍ഡ് - നാടന്‍പാട്ട് സംഘത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സമ്മാനകൂപ്പണ്‍ വിതരണോദ്ഘാടനം കവിയും മാധ്യമപ്രവര്‍ത്തകനുമായ രാധാകൃഷ്ണന്‍ ഒള്ളൂര്‍ നിര്‍വഹിച്ചു.

## Article Content

ബാലുശ്ശേരി : എസ്റ്റേറ്റ്മുക്ക് രാജഗിരിയില്‍ ആരംഭിച്ച ഏരേരി ഫോക്ക് ബാന്‍ഡ് - നാടന്‍പാട്ട് സംഘത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സമ്മാനകൂപ്പണ്‍ വിതരണോദ്ഘാടനം കവിയും മാധ്യമപ്രവര്‍ത്തകനുമായ രാധാകൃഷ്ണന്‍ ഒള്ളൂര്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ മജീഷ്യന്‍ മുരളീധരന്‍ കോട്ടനട,കോര്‍ഡിനേറ്റര്‍ ശ്രീയാപ്രവീണ്‍, പ്രജിത്ത് രാജഗിരി, മനോജ് തുടങ്ങിയവര്‍ സംബന്ധിച്ചു.

2024 ഒക്ടോബര്‍ 13 ന് ഞായറാഴ്ച വൈകീട്ട് എംഎം പറമ്പില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ മണികണ്ഠന്‍ വയനാടാണ് ഏരേരി ഫോക്ക് ബാന്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക. 

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/240480/aireri-folk-band-nadanpat-sangam-launched-gift-coupon-distribution)