---
title: "വട്ടോളി ബസാര്‍ പാറക്കണ്ടി ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു"
english_title: "Vatoli Bazar Parakandi Balakrishnan Nair passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/240830/vatoli-bazar-parakandi-balakrishnan-nair-passed-away"
published_at: "2024-10-07T14:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67039e15e7b49_0000_ATTACH__.jpg"
keywords: []
---

# വട്ടോളി ബസാര്‍ പാറക്കണ്ടി ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** **ബാലുശ്ശേരി : **പൗരപ്രമുഖനും, ഫാക്ട് ഉദ്യോഗസ്ഥനുമായിരുന്ന വട്ടോളിബസാര്‍ പാറക്കണ്ടി ബാലകൃഷ്ണന്‍നായര്‍ അന്തരിച്ചു.

## Article Content

**ബാലുശ്ശേരി : **പൗരപ്രമുഖനും, ഫാക്ട് ഉദ്യോഗസ്ഥനുമായിരുന്ന വട്ടോളിബസാര്‍ പാറക്കണ്ടി ബാലകൃഷ്ണന്‍നായര്‍ അന്തരിച്ചു.

ദീര്‍ഘകാലം ചിന്ത്രമംഗലം ശ്രീകൃഷ്ണക്ഷേത്രം പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. ഡിസിസി മെംബര്‍, വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹിയായും, ക്ഷീരസഹകരണസംഘം ആദ്യകാല പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

പാറക്കണ്ടി ഫിനാന്‍സ്, പാറക്കണ്ടി മെഡിക്കല്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ നടത്തിയിരുന്നു. ലീഡര്‍ കെ.കരുണാകരനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

ഭാര്യ : കമലാക്ഷി (പൂവമ്പായി ഹൈസ്‌ക്കൂള്‍ റിട്ട. അദ്ധ്യാപിക)

മക്കള്‍: ബിനിത ബി.നായര്‍(പൊയില്‍ക്കാവ് ഹൈസ്‌ക്കൂള്‍ അധ്യാപിക)ഡോക്ടര്‍ ബിനോയ് ബി.നായര്‍.

മരുമക്കള്‍: സുരേഷ്‌കുമാര്‍ (റിട്ട.വാട്ടര്‍അതോറിറ്റി), ഡോക്ടര്‍ ശ്രീനബിനോയ്.

സഹോദരങ്ങള്‍ : ജാനകിഅമ്മ, പരേതരായ മാധവി അമ്മ, അമ്മുക്കുട്ടിടീച്ചര്‍, ലക്ഷ്്മിഅമ്മ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/240830/vatoli-bazar-parakandi-balakrishnan-nair-passed-away)